കാറഡുക്ക പഞ്ചായത്തിലെ 25 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി മാഫിയകള്‍ കൈയേറിയെന്ന് ആരോപണം
Nov 27, 2012, 00:30 IST
കാസര്‍കോട്: കാറഡുക്ക പഞ്ചായത്തില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കും പി.പി.ലാന്‍ഡിനും വേണ്ടി മാറ്റിവെച്ച 25 ഏക്കറോളം വരുന്ന ഭൂമി ഭൂമാഫിയകള്‍ കൈയേറി വില്‍പന നടത്തുകയാണെന്ന് ജില്ലാ ജനകീയ നീതിവേദി ജനറല്‍ സെക്രട്ടറി കെ.പി.അബ്ദുര്‍ റഹ്മാന്‍ കൈത്തോട് ആരോപിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഡി.എമ്മിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ആദൂര്‍ വില്ലേജിലെ പടിയത്തടുക്ക, മഞ്ഞമ്പാറ എന്നിവിടങ്ങളില്‍ റോഡിന്റെ ഇരുവശത്തെയും ഭൂമി കൈയ്യേറി ലക്ഷക്കണക്കിന് തുകയുടെ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റി. അതുകൂടാതെ ഇവിടെ നിന്ന് ചെങ്കല്ല് വില്‍പന നടത്തുകയും ചെയ്തു. അതിനുശേഷമാണ് ഭൂമി എഗ്രിമെന്റു പ്രകാരം മാഫിയകള്‍ക്ക് വിറ്റത്.
ആദൂര്‍ സി.എം.നഗറില്‍ നിന്നും റഹ്മത് നഗറിലേക്ക് പോകുന്ന വഴിയിലെ സ്ഥലം പ്ലോട്ടുകളായി മുറിച്ച് വന്‍വിലയ്ക്ക് വില്‍ക്കുകയാണ്. മഞ്ഞമ്പാറ സ്‌കൂളിനടുത്തുള്ള പി.പി.ലാന്‍ഡില്‍ സ്വകാര്യ വ്യക്തി ക്വാര്‍ടേഴ്‌സ് നിര്‍മിച്ച് വാടകയ്ക്ക് നല്‍കുന്നു. ഇങ്ങനെ 25 ഏക്കറോളം സ്ഥലമാണ് ഭൂമാഫിയ കൈവശം വെച്ചും ക്രയവിക്രയം നടത്തിയും പാവപ്പെട്ട ഭൂരഹിതരെയും സര്‍ക്കാറിനെയും വഞ്ചിക്കുന്നത്.- അബ്ദുര്‍ റഹ്മാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Keywords: Land, Karadukka, Panchayath, Secretary, Case, Trespass, Kasaragod, Kerala.