ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി തോട്ട പൊട്ടിച്ച് മീന്‍ പിടിക്കുന്ന സംഘം
Mar 7, 2015, 09:10 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) സമീപ വാസികള്‍ക്ക് ഭീഷണിയുയര്‍ത്തി ബാങ്കോട് മുതല്‍ പുലിക്കുന്ന് ഫെറി പുഴതീരങ്ങളില്‍ തോട്ട പൊട്ടിച്ച് മീന്‍ പിടിക്കുന്ന സംഘം. വെളുപ്പിനാണ് സംഘം പുഴയില്‍ തോട്ടപൊട്ടിച്ച് മീന്‍ പിടിക്കാനെത്തുന്നത്. തോട്ട പൊട്ടുന്ന പ്രകമ്പനത്തില്‍ സമീപത്തുള്ള വീട്ടുപകരണങ്ങള്‍ക്ക് കേട് പാടുകള്‍ സംഭവിക്കുകയും ഞെട്ടിയുണരുകയും ചെയ്യുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. മുമ്പ് ഇവര്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചതിനാല്‍ തല്‍ക്കാലത്തേക്ക് പിന്‍വാങ്ങിയ സംഘം ഇപ്പോള്‍ വീണ്ടും ഈ ഭാഗത്ത് സജീവമായിരിക്കുയാണ്.
കഴിഞ്ഞ ദിവസം പരിസരവാസികള്‍ പോലീസിലറിയിച്ച് അവരെത്തിയപ്പോള്‍ സംഘം പുഴയിലൂടെ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നന്നും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസടുക്കണമെന്നും തെരുവത്ത് സിറാമിക്‌സ് സ്‌നേഹ തീരം റെസിഡെന്റ്‌സ് അസോസിയേഷന്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
കെ.എ. ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഹാജി ബാങ്കോട്, ഹംസ എസ്.എസ്, വിജയന്‍, ഷീജു, ഇബ്രാഹിം ബാങ്കോട്, ഉമൈര്‍ പ്രസംഗിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Bangod, fish, River, Illegal Fishing, Natives, Police, Complaint against illegal fishing.
Advertisement:
കഴിഞ്ഞ ദിവസം പരിസരവാസികള്‍ പോലീസിലറിയിച്ച് അവരെത്തിയപ്പോള്‍ സംഘം പുഴയിലൂടെ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നന്നും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസടുക്കണമെന്നും തെരുവത്ത് സിറാമിക്‌സ് സ്‌നേഹ തീരം റെസിഡെന്റ്‌സ് അസോസിയേഷന്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
![]() |
File Photo |