ഹൈപ്പര്‍ മാര്‍ക്കറ്റിലെ കഴുത്തറപ്പന്‍ കൊള്ളയ്‌ക്കെതിരെ മറ്റൊരു പരാതികൂടി; ഡ്രൈവിങ് സ്‌കൂള്‍ ഉടമ നിയമപോരാട്ടത്തില്‍
Oct 20, 2017, 23:50 IST
കാസര്‍കോട്: (www.kasargodvartha.com 20/10/2017) നഗരത്തിലെ ബിഗ് ബസാര്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ കഴുത്തറപ്പന്‍ കൊള്ളയ്‌ക്കെതിരെ കൂടുതല്‍ പേര്‍ നിയമനടപടിയിലേക്ക്. ഡ്രൈവിങ് സ്‌കൂള്‍ ഉടമയായ ഹുസൈന്‍ സിറ്റിസണാണ് ബിഗ് ബസാറിനെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ നിയമ പോരാട്ടം ആരംഭിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നാം തീയ്യതി ഹുസൈന്‍ ബിഗ് ബസാറില്‍ നിന്നും ഹെയര്‍ഡൈ വാങ്ങിയിരുന്നു. പാക്കറ്റില്‍ 175 രൂപയാണ് എം ആര്‍ പി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ബില്ലില്‍ 180 രൂപയാണ് ഈടാക്കിയത്. ഇതുകൂടാതെ ഒന്നെടുത്താല്‍ ഒന്നു ഫ്രീയെന്ന ഓഫര്‍ കണ്ട് രണ്ട് പാക്കറ്റ് ചോക്ലേറ്റ് വാങ്ങിയിരുന്നു. ബില്ലിങ് കൗണ്ടറില്‍ രണ്ട് പാക്കറ്റ് ചോക്ലേറ്റ് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ശരിക്കും അമ്പരന്നു. ഒരു പാക്കറ്റ് മാത്രമാണ് കവറില്‍ ഉണ്ടായിരുന്നത്.
ഇത് ചോദ്യം ചെയ്തപ്പോള്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ഹുസൈന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഹുസൈന്‍ നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ 23 ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി കേസ് വാദത്തിന് വെച്ചിരിക്കുകയാണ്. 25,000 രൂപ നഷ്ടപരിഹാരവും, 3,000 രൂപ കോടതി ചിലവും ആവശ്യപ്പെട്ടാണ് ഹുസൈന്‍ പരാതി നല്‍കിയത്.
തനിക്ക് പുറമെ മറ്റു ചിലര്‍ കൂടി ഈ ഹൈപ്പര്‍മാര്‍ക്കറ്റിനെതിരെ പരാതി നല്‍കിയ കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും, ശരിയായ അന്വേഷണം നടത്തിയാല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരികയുള്ളൂവെന്നും ഹുസൈന്‍ വ്യക്തമാക്കുന്നു.
Related News:
കാസര്‍കോട് ബിഗ് ബസാറില്‍ തട്ടിപ്പ് ധമാക്ക! 120 എം ആര്‍ പിയുള്ള ചീര്‍പ്പിന് ബില്ലില്‍ 180 രൂപ, രണ്ടെടുത്താല്‍ ഒന്നു ഫ്രീ പക്ഷേ, ബില്ലില്‍ മൂന്നിനും വില ഈടാക്കി
പുതിയ ഓഫര്‍! 40 രൂപയുടെ രണ്ട് മാഗി നൂഡില്‍സിന് 90 രൂപ; ബിഗ് ബസാറിലെ പകല്‍കൊള്ള കണ്ട് ഗള്‍ഫുകാരന്റെ കണ്ണുതള്ളി, അബദ്ധം പറ്റിയതാണെന്ന് മാനേജര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Complaint, Cheating, Court, News, Hyper Market, Big Bazar, Hussain Citizen.