city-gold-ad-for-blogger

വിവാഹ സമയത്ത് 100 പവന്‍ സ്വര്‍ണവും, 5 ലക്ഷം രൂപയും സ്ത്രീധനം; ഒരുമാസം തികയുംമുമ്പ് സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ പീഡനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 07/08/2015) സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. കാറഡുക്ക, പുണ്ടൂര്‍ കൊളത്തിങ്കരയിലെ മറിയം ജഹനാല നിഹാലയാണ് ഇതും സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ കാഞ്ഞങ്ങാട് ബദരിയ നഗറിലെ ഗള്‍ഫുകാരനായ സാജിദ് സയ്യിദ് മുഹമ്മദ്, മാതാപിതാക്കളായ സയ്യിദ്, ആഇശ, സഹോദരി സാബിറ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 25നാണ് മറിയം ജഹനാല നിഹാലയും സാജിദ് സയ്യിദ് മുഹമ്മദും വിവാഹതരായത്. വിവാഹ സമയത്ത് നിഹാലയുടെ വീട്ടുകാര്‍ സ്ത്രീധനമായി 100 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും നല്‍കിയിരുന്നു.

തനിക്ക് കറുത്ത നിറമാണെന്നും കരിങ്കലം പോലുള്ള മുഖമാണെന്നും പറഞ്ഞ് ഭര്‍തൃ വീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് നിഹാലയുടെ പരാതിയില്‍ പറയുന്നത്.

വിവാഹ സമയത്ത് 100 പവന്‍ സ്വര്‍ണവും, 5 ലക്ഷം രൂപയും സ്ത്രീധനം; ഒരുമാസം തികയുംമുമ്പ് സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ പീഡനം


Keywords : Complaint, Police, Women, Husband, Kasaragod, Kanhangad, Jahanala Nihala, Sajid Sayyid Muhammed. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia