city-gold-ad-for-blogger

കല്യാണം കഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല; യുവതിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനമെന്ന് പരാതി, പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 24/05/2016) കല്യാണം കഴിഞ്ഞിട്ട് 10 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെതുടര്‍ന്ന് യുവതിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനമെന്ന് പരാതി. നെല്ലിക്കാട്ട് ഹില്‍വ്യൂവിലെ കെ.എം.തമ്പാന്‍ നായരുടെ മകള്‍ ദീപ്തി (35)യാണ് പരാതിയുമായി ഹൊസ്ദുര്‍ഗ് പോലീസിലെത്തിയത്. ദീപ്തിയുടെ പരാതിയില്‍ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി സതീശന്‍, സതീശന്റെ മാതാപിതാക്കളായ ഉണ്ണികൃഷ്ണന്‍, രമ, സഹോദരന്‍ സത്യപാലന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

2005 ഒക്ടോബര്‍ 22നാണ് സതീശനും ദീപ്തിയും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണം കഴിഞ്ഞതിന് ശേഷം ബാംഗ്ലൂരിലേക്ക് താമസം മാറ്റിയ ഇവര്‍ 2014 ല്‍ ജോലി ആവശ്യാര്‍ത്ഥം അമേരിക്കയിലേക്ക് താമസം മാറ്റി. ഐ.ടി ഉദ്യോഗസ്ഥനാണ് സതീശന്‍. കല്യാണം കഴിഞ്ഞ് 10 വര്‍ഷം പിന്നിട്ടിട്ടും ഇവര്‍ക്ക് കുട്ടികളുണ്ടായില്ല. ഇതേതുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ഇതിനിടയില്‍ സതീശന്റെ നിര്‍ദേശപ്രകാരം സഹോദരന്‍ സത്യപാലന്‍ കോഴിക്കോട്ടെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.
കല്യാണം കഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല; യുവതിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനമെന്ന് പരാതി, പോലീസ് അന്വേഷണം ആരംഭിച്ചു

Keywords:  Kasaragod, Molestation, Police, Investigation, complaint, husband, House-wife, Complaint against Husband and family for molesting house wife.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia