ചെര്‍ക്കളയിലെ ഹോട്ടലില്‍ പഴകിയ അല്‍ഫഹാം ചിക്കന്‍ വിറ്റതായി പരാതി
Dec 4, 2015, 17:14 IST
ചെര്‍ക്കള: (www.kasargodvartha.com 04/12/2015) ചെര്‍ക്കളയിലെ ഒരു ഹോട്ടലില്‍ പഴകിയ ചിക്കന്‍ വിറ്റതായി പരാതി. സിറ്റിസണ്‍ നഗര്‍ തൈവളപ്പ് ഹനീഫയുടെ വീട്ടിലേക്ക് വാങ്ങിക്കൊണ്ടുപോയ അല്‍ഫഹാം ചിക്കനാണ് പഴകിയതാണെന്ന് പരാതി ഉയര്‍ന്നത്.
12 പൊറോട്ടയും അല്‍ഫഹാം ചിക്കനും 265 രൂപ കൊടുത്താണ് വാങ്ങിയത്. വീട്ടിലെത്തി കഴിക്കാന്‍ നോക്കിയപ്പോഴാണ് ചിക്കന് ചീഞ്ഞ ദുര്‍ഗന്ധമുള്ളതായി കണ്ടത്. പാര്‍സലുമായി തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ കേടായ സാധനമാണെന്ന് അംഗീകരിക്കാന്‍ ഹോട്ടലുടമ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഹനീഫ വിദ്യാനഗര്‍ പോലീസിലെത്തി പരാതി അറിയിച്ചെങ്കിലും ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കാന്‍ അറിയിക്കുകയായിരുന്നു.
ഫുഡ് ഇന്‍സ്‌പെക്ടറെ ഫോണില്‍ വിളിച്ച് പരാതി അറിയിച്ചിട്ടുണ്ടെന്നും ശനിയാഴ്ച രാവിലെ രേഖാമൂലം പരാതി നല്‍കുമെന്നും ഹനീഫ പറഞ്ഞു.
Keywords : Cherkala, Hotel, Food, Complaint, Chicken, Kasaragod, Alfaham Chicken.