city-gold-ad-for-blogger

ദുരിതം മാത്രം! ജനറല്‍ ആശുപത്രിയില്‍ കണ്ണ് ഓപ്പറേഷനു വേണ്ട ഉപകരണം തകരാറില്‍, രണ്ട് വെന്റിലേറ്ററില്‍ പ്രവര്‍ത്തിക്കുന്നത് ഒന്നു മാത്രം

കാസര്‍കോട്: (www.kasargodvartha.com 05.10.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ വേണ്ട രിതീയിലുള്ള ചികിത്സ ലഭിക്കാതെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുണ്ടെങ്കിലും പല രോഗികള്‍ക്കും അതിന്റെ ഗുണം യഥാസമയം ലഭിക്കുന്നില്ല. കണ്ണ് രോഗം ബാധിച്ച് ഓപ്പറേഷന്‍ വേണ്ടിവരുന്നവര്‍ക്ക് ഉപകരണങ്ങളുടെ തകരാറുമൂലം ഓപ്പറേഷന്‍ നടക്കാറില്ല.

മൂന്ന് മാസത്തോളമായി ഈ സ്ഥിതി തുടരുകയാണ്. ഇതുമൂലം പതിനായിരകണക്കിന് രൂപ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. പത്ത് വര്‍ഷം പഴക്കമുള്ള ഉപകരണം മാറ്റുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഉപകരണം വാങ്ങുന്ന കാര്യത്തില്‍ കാലതാമസം നേരിടുകയാണ്. അത്യാസന്നനിലയില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വെന്റിലേറ്റര്‍ അത്യാവശ്യമായി വരുന്നു. രണ്ട് വെന്റിലേറ്റര്‍ ഉള്ളതില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. മറ്റ് പലവിഭാഗങ്ങളെക്കുറിച്ചും ചിലപരാതികള്‍ ഉയര്‍ന്നുവരുന്നു.

ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സി.ഐ.ടി.യു കാസര്‍കോട് ഏരിയാ കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവരോട് നിവേദനത്തിലൂടെ അവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ഗിരി കൃഷ്ണന്‍, കെ. രവീന്ദ്രന്‍, കെ.വി. ലക്ഷ്മണന്‍, എം. ലളിത, വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞു.
ദുരിതം മാത്രം! ജനറല്‍ ആശുപത്രിയില്‍ കണ്ണ് ഓപ്പറേഷനു വേണ്ട ഉപകരണം തകരാറില്‍, രണ്ട് വെന്റിലേറ്ററില്‍ പ്രവര്‍ത്തിക്കുന്നത് ഒന്നു മാത്രം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, General-hospital, Complaint against General hospital lodged

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia