പാചക വാതക സിലിന്‍ഡറുകള്‍ കരിഞ്ചന്തയില്‍: അന്വേഷണം ആവശ്യപ്പെട്ട് പരാതി
Aug 20, 2012, 18:18 IST
കാസര്‍കോട്: നഗരത്തിലേയും പ്രാന്ത പ്രദേശങ്ങളിലേയും ഉപഭോക്താക്കള്‍ പാചകവാതക സിലിന്‍ഡറുകള്‍ യഥാസമയത്ത് ലഭിക്കാതെ നെട്ടോട്ടമോടുമ്പോഴും റംസാന്‍ - ഓണം സീസണ്‍ മുതലെടുത്ത് കരിഞ്ചന്തയില്‍ സിലിന്‍ഡറുകള്‍ വില്‍പന പൊടിപൊടിക്കുന്നതായി പരാതി.
ബുക്ക് ചെയ്ത് രണ്ടും അതിലധികവും മാസങ്ങളോളം സിലിന്‍ഡറുകള്‍ ലഭിക്കാതെ വരുന്ന ഉപഭോക്താക്കള്‍ ഏജന്‍സി ഓഫീസുകളുമായി ബന്ധപ്പെടുമ്പോള്‍ കമ്പനിയില്‍ നിന്നും ലഭിച്ച സിലിന്‍ഡറുകളുടെ എണ്ണം കുറവാണെന്നും ലോഡ് എത്തിയാല്‍ ഉടനെ വിതരണം നടത്തുമെന്നുമുള്ള വിശദീകരണമാണ്് ഏജന്‍സികള്‍ നടത്തുന്നത്്. അതേസമയം മാര്‍ക്കറ്റില്‍ കരിഞ്ചന്തയില്‍ സിലിന്‍ഡറുകള്‍ യഥേഷ്ടം ലഭിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. ഗ്യാസ് ഏജന്‍സി വഴി വിതരണം ചെയ്യാന്‍ നിയോഗിക്കപ്പെട്ട വണ്ടികളിലാണ് ഗ്യാസുകള്‍ നല്‍കുന്നത്.
സിലിണ്ടറിന്റെ യഥാര്‍ത്ഥ വിലയായ 428 രൂപക്ക് പകരം 700 ഉം, 800 ഉം രൂപയ്ക്കാണ് ഇപ്പോള്‍ സിലിന്‍ഡറുകള്‍ ബിസിനസ് നടത്തുന്നത്. ഇതിന് മൗന സമ്മതം നല്‍കുന്നത് ഏജന്‍സി ഉടമകള്‍തന്നെയാണ്. കരിഞ്ചന്തയിലെ വില്‍പനകളെ കുറിച്ച് നേരിട്ടറിയിച്ചാല്‍ ഏജന്‍സി ഉടമകള്‍ പരാതി കേള്‍ക്കാന്‍ തയ്യാറാകുന്നില്ല.
കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാരുതി ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരാണ് ഇത്തരം കരിഞ്ചന്ത വില്‍പന നടത്തുന്നതെന്നും, ജീവനക്കാര്‍ക്കെതിരെയും പ്രസ്തുത ഏജന്‍സിക്ക് എതിരെയും നിയമ നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് മലബാര്‍ വികസന സമിതി വൈസ് പ്രസിഡണ്ടും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഹുസൈന്‍ സിറ്റിസണ്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനും ജില്ലാ കലക്ടര്‍ക്കും ജില്ലാ സപ്ലൈസ് ഓഫീസര്‍ക്കും പരാതി നല്‍കി.

Keywords: Gas cylinder, Black market, Kasaragod