പരിഹാരക്രിയകളുടെ മറവില്‍ തൃക്കരിപ്പൂര്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ വ്യാജപൂജാരി ഒളിവില്‍
Aug 20, 2015, 10:31 IST
നീലേശ്വരം: (www.kasargodvartha.com 20/08/2015) പരിഹാരക്രിയകളുടെ മറവില്‍ തൃക്കരിപ്പൂര്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്ത വ്യാജപൂജാരി പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയി. ഗുരൂവായൂര്‍ സ്വദേശിയായ ശിവന്‍(48) ആണ് പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നത്. ഇയാള്‍ക്കെതിരെ ചന്തേര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
തൃക്കരിപ്പൂര്‍ തങ്കയത്തെ ചെറുകാനം സ്വദേശിയായ രാജനാണ് ശിവന്റെ തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം ഗുരുവായൂരില്‍ വെച്ചാണ് ശിവനെ രാജന്‍ പരിചയപ്പെട്ടത്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ക്ലര്‍ക്കായി ജോലിനോക്കുകയാണെന്നും ക്ഷേത്രപൂജാരിയാണെന്നും ഇയാള്‍ രാജനെ ധരിപ്പിച്ചു. പിന്നീട് ഫോണ്‍വഴി രാജനുമായി ബന്ധം പുതുക്കിയ ശിവന്‍ രാജനെ വിവിധ ക്ഷേത്രങ്ങളിലേക്ക് ക്ഷണിക്കുന്നതും പതിവാക്കി.
വിശ്വാസം നേടിയെടുത്ത ശേഷം ശിവന്‍ രാജന്റെ കുടുംബത്തില്‍ വലിയ ആപത്ത് സംഭവിക്കാന്‍ പോവുകയാണെന്നും പരിഹാരക്രിയകള്‍ നടത്തണമെന്നും താന്‍ അതിന് സഹായിക്കാമെന്നും അറിയിച്ചു. ഇതിന്റെ ചിലവിലേക്കെന്ന് പറഞ്ഞ് ശിവന്‍ രാജന്റെ വീട്ടിലെത്തി 21,000 രൂപ വാങ്ങുകയും ചെയ്തു. ബന്ധുവിന് ബി എസ്എന്‍ എല്ലില്‍ ജോലിവാങ്ങിക്കൊടുക്കാമെന്നുപറഞ്ഞും ഇയാള്‍ രാജനോട് പണം വാങ്ങി.
ക്ഷേത്രങ്ങഴില്‍ വഴിപാട്പൂജകള്‍ നടത്താനെന്നുപറഞ്ഞും രാജനില്‍ നിന്ന് ശിവന്‍ വിവിധ തവണകളായി പണം വാങ്ങിയിരുന്നു. പിന്നീടാണ് ശിവന്‍ തട്ടിപ്പുകാരനാണെന്നും ഇങ്ങനെയൊരു പൂജാരി കേരളത്തിലെ ഒരു ക്ഷേത്രത്തിലുമില്ലെന്നുംവ്യക്തമായത്. ഇതേ തുടര്‍ന്ന് രാജന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords : Kasaragod, Kerala, Nileshwaram, Complaint against fake Poojari, Priest, Complaint against fake Poojari, Royal Silks.