city-gold-ad-for-blogger

പെണ്‍കുട്ടിയെ ദാഇഷില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി വ്യാജ പ്രചരണം നടത്തിയ സംഭവം; നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നേതാവ് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 11.06.2017) പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതപരിവര്‍ത്തനം ചെയ്ത് തീവ്രവാദ സംഘടനയായ ദാഇഷില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ഡി വൈ എഫ് ഐ നേതാവ് ഡി ജി പിക്ക് പരാതി നല്‍കി. ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദാണ് ഡി ജി പി ടി പി സെന്‍കുമാറിന് പരാതി നല്‍കിയത്.

മെയ് അവസാന വാരത്തിലും ജൂണ്‍ ആദ്യ വാരത്തിലും കാസര്‍കോടും പരിസര പ്രദേശങ്ങളിലും വ്യാപകമായി കാസര്‍കോട്ടുകാരിയായ പെണ്‍കുട്ടിയെ ദാഇഷില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജ പ്രചരണം നടന്നിരുന്നു. ഇത് മിക്ക മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. തന്റെ മകളെ ഐ എസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഒരു പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കി എന്ന് പറഞ്ഞ് അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെയാണ് ഇത് പ്രചരിപ്പിച്ചത്. സമാധാന അന്തരീക്ഷം പുലരുന്ന കാസര്‍കോട്ട് ആര്‍ എസ് എസ്, ബി ജെ പി നേതാക്കളുടെ അറിവോടെ സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണീ കുപ്രചരണമെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ കോപ്പി കാസര്‍കോട് ജില്ലാ പോലീസ് മേധാവി, കാസര്‍കോട് സി ഐ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.

കാസര്‍കോട്ടെ ഒരു അഭിഭാഷകയാണ് 17 കാരിയായ തന്റെ മകളെ ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവ് മതപരിവര്‍ത്തനം നടത്തി ദാഇഷില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതി വ്യാജമാണെന്നും മകളെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടിയുള്ള പ്രചരണം മാത്രമായിരുന്നു ഇതെന്നും വ്യക്തമാവുകയായിരുന്നു.

പെണ്‍കുട്ടിയെ ദാഇഷില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി വ്യാജ പ്രചരണം നടത്തിയ സംഭവം; നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നേതാവ് പരാതി നല്‍കി

Related News: 

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മത പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു; പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചതായി ആക്ഷേപം; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : DYFI, Complaint, Kasaragod, Fake, Police, Complaint, Investigation, Daish, Fake Message.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia