പിതാവിനെതിരെ കേസെടുക്കാന്‍ എക്‌സൈസ് മകനെക്കൊണ്ട് മദ്യം വാങ്ങിപ്പിച്ചെന്ന് പരാതി
Aug 17, 2015, 16:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2015) പിതാവിനെതിരെ കേസെടുക്കുന്നതിനായി എക്‌സൈസ് മകനെക്കൊണ്ട് ബിവറേജില്‍ നിന്നും മദ്യം വാങ്ങിപ്പിച്ചതായി പരാതി.
കാഞ്ഞങ്ങാട് കൊവ്വല്‍പള്ളി മന്ന്യോട്ട് അമ്പലത്തിന് സമീപത്തെ വ്യാപാരി കുഞ്ഞമ്പുവിന്റെ പക്കല്‍ നിന്നും എക്‌സൈസ് പാര്‍ട്ടി കഴിഞ്ഞ ദിവസം രണ്ടുലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തിരുന്നു.
അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചാല്‍ കേസെടുക്കാമെന്നാണ് വ്യവസ്ഥ. എന്നാല്‍ ബീവറേജിലെ രണ്ടുലിറ്റര്‍ മദ്യം നിയമത്തിന്റെ പരിധിയിലാണ്. നികുതിയടച്ച വിദേശമദ്യം മൂന്ന് ലിറ്റര്‍വരെ കൈവശം വെക്കാം. എത്ര ശ്രമിച്ചിട്ടും രണ്ടുലിറ്റര്‍ മദ്യം സൂക്ഷിച്ച കുഞ്ഞമ്പുവിന്റെ പേരില്‍ എക്‌സൈസിന് കേസെടുക്കാന്‍ കഴിയുന്നില്ല. ഇതിന് വേണ്ടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരു തന്ത്രം പ്രയോഗിച്ചു. കുഞ്ഞമ്പുവിന്റെ മകന്‍ സുഭാഷിനെ വിളിച്ച് ഹൊസ്ദുര്‍ഗിലെ ഔട്ട്‌ലെറ്റില്‍ നിന്നും മൂന്ന് ലിറ്റര്‍ വിദേശ മദ്യം അടിയന്തിരമായി വീട്ടിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ജാമ്യം കിട്ടുന്ന വകുപ്പ് ചേര്‍ക്കണമെങ്കില്‍ മൂന്ന് ലിറ്റര്‍ വിദേശമദ്യം ഉടന്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് സുഭാഷ് ഹൊസ്ദുര്‍ഗിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും മൂന്ന് ലിറ്റര്‍ മദ്യം വാങ്ങി എക്‌സൈസിനെ ഏല്‍പ്പിച്ചു. എക്‌സൈസ് മദ്യം കിട്ടിയതോടെ കുഞ്ഞമ്പുവിനെ എക്‌സൈസ് ഓഫീസിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി.
കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത കുഞ്ഞമ്പുവിനേയും അഞ്ച് ലിറ്റര്‍ മദ്യവും എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. ഓണക്കാലത്ത് തങ്ങള്‍ പണിയെടുത്തുവെന്ന് മേലുദ്യോഗസ്ഥന്മാരെ ധരിപ്പിക്കാനാണ് മകനെക്കൊണ്ട് മദ്യം വാങ്ങിപ്പിച്ച് അച്ഛന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കേസെടുത്തതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കുഞ്ഞമ്പുവിന്റെ കുടുംബം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.
Keywords: Kasaragod, Kerala, Kanhangad, complaint, father, son, case, Complaint against excise for false case.
Advertisement: