city-gold-ad-for-blogger

ബസ് കാത്തിരിപ്പു കേന്ദ്രം മദ്യപാനികളും മഡ്ക്ക കളിക്കാരും താവളമാക്കുന്നതായി പരാതി

ബദിയടുക്ക: (www.kasargodvartha.com 14.07.2017) കന്യപ്പാടി ബസ് കാത്തിരിപ്പു കേന്ദ്രം മദ്യപാനികളും മഡ്ക്ക കളിക്കാരും താവളമാക്കുന്നതായി പരാതി. തല്‍പ്പനാജെ റോഡിനോട് ചേര്‍ന്നാണ് പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഉള്ളത്. രാവിലെ മഡ്ക്ക കളിക്കാരും, വൈകിട്ട് മദ്യപാനികളുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം താവളമാക്കുന്നത്.

ഇവരുടെ വാക്കേറ്റവും ഒത്തുകൂടലും യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. മഴയ്ക്ക് പോലും കയറി ഇരിക്കാന്‍ കഴിയാതെ സ്‌കൂള്‍ കുട്ടികള്‍ അടക്കം റോഡ് വക്കില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പെടെ മദ്യപിക്കാനും മഡ്ക്ക കളിക്കാനുമായി ഇവിടെ എത്തുന്നു.

ബസ് കാത്തിരിപ്പു കേന്ദ്രം മദ്യപാനികളും മഡ്ക്ക കളിക്കാരും താവളമാക്കുന്നതായി പരാതി


പ്രദേശത്ത് വ്യാപകമായി മദ്യ വില്‍പന നടക്കുന്നത് സംബന്ധിച്ച് എക്‌സൈസ് അധികൃതര്‍ക്ക് നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും സംഭവസ്ഥലത്ത് എത്തുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മദ്യപിച്ച് രാത്രി വരെ ഇരിപ്പിടമാക്കുന്ന സാമൂഹ്യ വിരുദ്ധരും വര്‍ധിച്ചു. ഇതിനെതിരെ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Badiyadukka, Natives, Complaint, Kasaragod, Liquor, Bus Waiting Shed, Kanyappady.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia