ഹൃദയശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ച സംഭവം; ഡോക്ടര്‍ക്ക് ഉപഭോക്തൃ കോടതി നോട്ടീസ് അയച്ചു
May 31, 2018, 09:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.05.2018) കൈ വേദനയുമായെത്തിയ രോഗിക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് ഉപഭോക്തൃ കോടതി നോട്ടീസയച്ചു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിനാണ് ജൂണ്‍ 20ന് ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
കുശാല്‍നഗറിലെ പാലാട്ട് ഇബ്രാഹിമാണ് പരാതിക്കാരന്‍. മെയ് ഒന്നിന് ഇടതുകൈയുടെ തോള്‍ ഭാഗത്ത് വേദന അനുഭവപ്പെട്ട താന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ എക്കോ ടെസ്റ്റും ടിഎംടി ടെസ്റ്റും ആന്‍ജിയോഗ്രാം ചെയ്യാനും നിര്‍ദേശിക്കുകയായിരുന്നുവത്രേ. തുടര്‍ന്ന് ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നിര്‍ബന്ധമായും ചെയ്യണമെന്ന് ഡോക്ടര്‍ ഫോണില്‍ വിളിച്ചുപറഞ്ഞതായുമാണ് പരാതി. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലെത്തി വിദഗ്ദ്ധ ഡോക്ടറെ കണ്ടപ്പോള്‍ ടിഎംടി പരിശോധനയില്‍ തനിക്കു ഹൃദയസംബന്ധമായ അസുഖങ്ങളൊന്നുമില്ലെന്നും കൈവേദന മാറ്റാന്‍ ഫിസിയോതെറാപ്പി മാത്രമാണ് നിര്‍ദേശിച്ചതെന്നും ഇബ്രാഹിം പറയുന്നു.
തുടര്‍ന്നാണ് പരാതിയുമായി ഇബ്രാഹിം ഉപഭോക്തൃ കോടതിയിലെത്തിയത്. പരാതി സ്വീകരിച്ച ഉപഭോക്തൃ ഫോറം ഡോക്ടറോട് ഹാജരാകാന്‍ നിര്‍ദേശിച്ചു കൊണ്ട് നോട്ടീസ് അയക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Doctor, court, Complaint against doctor; Court Sent notice
< !- START disable copy paste -->
കുശാല്‍നഗറിലെ പാലാട്ട് ഇബ്രാഹിമാണ് പരാതിക്കാരന്‍. മെയ് ഒന്നിന് ഇടതുകൈയുടെ തോള്‍ ഭാഗത്ത് വേദന അനുഭവപ്പെട്ട താന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ എക്കോ ടെസ്റ്റും ടിഎംടി ടെസ്റ്റും ആന്‍ജിയോഗ്രാം ചെയ്യാനും നിര്‍ദേശിക്കുകയായിരുന്നുവത്രേ. തുടര്‍ന്ന് ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നിര്‍ബന്ധമായും ചെയ്യണമെന്ന് ഡോക്ടര്‍ ഫോണില്‍ വിളിച്ചുപറഞ്ഞതായുമാണ് പരാതി. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലെത്തി വിദഗ്ദ്ധ ഡോക്ടറെ കണ്ടപ്പോള്‍ ടിഎംടി പരിശോധനയില്‍ തനിക്കു ഹൃദയസംബന്ധമായ അസുഖങ്ങളൊന്നുമില്ലെന്നും കൈവേദന മാറ്റാന്‍ ഫിസിയോതെറാപ്പി മാത്രമാണ് നിര്‍ദേശിച്ചതെന്നും ഇബ്രാഹിം പറയുന്നു.
തുടര്‍ന്നാണ് പരാതിയുമായി ഇബ്രാഹിം ഉപഭോക്തൃ കോടതിയിലെത്തിയത്. പരാതി സ്വീകരിച്ച ഉപഭോക്തൃ ഫോറം ഡോക്ടറോട് ഹാജരാകാന്‍ നിര്‍ദേശിച്ചു കൊണ്ട് നോട്ടീസ് അയക്കുകയായിരുന്നു.
Related News:
കൈ വേദനയുമായെത്തിയ രോഗിക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ചു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി രോഗി ഉപഭോക്തൃ കോടതിയില്‍