city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള എന്‍ കെ ബി എം ട്രസ്റ്റില്‍ സാമ്പത്തികക്രമക്കേട്; അംഗങ്ങളില്‍ കടുത്ത പ്രതിഷേധം

നീലേശ്വരം: (www.kasargodvartha.com 17.10.2017) ഏഐസിസി അംഗവും സ്വാതന്ത്ര്യസമര സേനാനിയും മുന്‍ മന്ത്രിയുമായ എന്‍ കെ ബാലകൃഷ്ണന്റെ പേരിലുള്ള നീലേശ്വരത്തെ എന്‍കെബിഎം ട്രസ്റ്റില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടിനെ ചൊല്ലി വിവാദം മുറുകുന്നു. വര്‍ഷംതോറും വിളിക്കേണ്ട ജനറല്‍ബോഡിയോഗം 4 വര്‍ഷം കഴിഞ്ഞിട്ടും വിളിച്ചു ചേര്‍ക്കാത്തതിനെതിരെ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഭൂരിപക്ഷം അംഗങ്ങളും ഒപ്പിട്ട് നോട്ടീസ് നല്‍കിയിട്ടും ജനറല്‍ബോഡിയോഗം വിളിച്ചുചേര്‍ക്കാന്‍ ഭരണസമിതി തയ്യാറാകുന്നില്ല. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ളതാണ് എന്‍കെബിഎം ട്രസ്റ്റെങ്കിലും പാര്‍ട്ടി മണ്ഡലം കമ്മിറ്റിക്കോ ഡിസിസിക്കോ ട്രസ്റ്റില്‍ യാതൊരു അധികാരവുമില്ലാത്ത സ്ഥിതിയാണുള്ളത്.

എന്‍കെബിഎം ട്രസ്റ്റിന്റെ കീഴിലാണ് നീലേശ്വരത്തെ എന്‍ കെ ബാലകൃഷ്ണന്‍ സ്മാരക ചാരിറ്റബിള്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നടത്തിപ്പിലും നിയമനങ്ങളിലും ക്രമക്കേട് നടന്നതായി ഒരുവിഭാഗം ആരോപിക്കുന്നു. ഡിസിസി സെക്രട്ടറി അഡ്വ. കെ കെ നാരായണന്‍ പ്രസിഡണ്ടും കെ രാജഗോപാലന്‍ നായര്‍ സെക്രട്ടറിയുമായ ഭരണസമിതിയാണ് ഇപ്പോള്‍ ട്രസ്റ്റ് നിയന്ത്രിക്കുന്നത്. ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ ഉള്ള കെ കെ നാരായണന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ലെന്നും ആക്ഷേപമുണ്ട്.

സിപിഎം സഹയാത്രികനായ മുന്‍ ഡിഇഒ പി ശ്രീധരനാണ് ട്രസ്റ്റിന്റെ ട്രഷറര്‍. അടുത്തിടെ ആശുപത്രി നടത്തിയ ചില നിയമനങ്ങളില്‍ കോണ്‍ഗ്രസ് അനുഭാവികളെ ഒഴിവാക്കി സിപിഎം അനുഭാവികളെയാണ് നിയമിച്ചതെന്നും ഒരുവിഭാഗം ആരോപിക്കുന്നുണ്ട്. ഇത്തരം ക്രമക്കേടുകള്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് നോട്ടീസ് നല്‍കിയിട്ടും എന്‍കെബിഎം ട്രസ്റ്റിന്റെ ജനറല്‍ബോഡിയോഗം വിളിക്കാത്തതെന്നാണ് ആരോപണം. അതേസമയം നിലവിലുള്ള ഭരണസമിതി കള്ളവോട്ടിലൂടെയാണ് അധികാരത്തിലേറിയതെന്ന് ഒരുവിഭാഗം പറയുന്നു. എന്നാല്‍ അന്ന് കള്ളവോട്ടിന് കൂട്ടുനിന്നവരും മറുകണ്ടം ചാടിയിട്ടുണ്ട്. കള്ളവോട്ടിലൂടെ ഒരുവിഭാഗം ജയിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട മറ്റുചില ഡയറക്ടര്‍മാര്‍ ഭരണസമിതിയോഗത്തില്‍ പങ്കെടുക്കാറുമില്ല. ഈ സാചര്യത്തില്‍ ജനറല്‍ ബോഡി യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അടിയന്തിരമായും ഇടപെടണമെന്നും ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെടുന്നു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള എന്‍ കെ ബി എം ട്രസ്റ്റില്‍ സാമ്പത്തികക്രമക്കേട്; അംഗങ്ങളില്‍ കടുത്ത പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Protest, Congress, Complaint against Congress NKBM trust

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia