പഴകിയ കാലിത്തീറ്റ നല്‍കി കബളിപ്പിച്ചതായി പരാതി
Apr 5, 2018, 15:22 IST
അടൂര്‍: (www.kasargodvartha.com 05.04.2018) പഴകിയ കാലിത്തീറ്റ നല്‍കി വ്യാപാരി ഉപഭോക്താക്കളെ കബളിപ്പിച്ചതായി പരാതി. കടമ്പനാട് നെല്ലിമുകള്‍ അരുണ്‍ നിവാസില്‍ ക്ഷീരകര്‍ഷക അശ്വതി അരുണ്‍ വാങ്ങിയ ഗോദ്‌റേജ് കാലിത്തീറ്റയിലാണ് മുഴുവന്‍ പുഴുക്കളും ഫംഗസും കാണപ്പെട്ടത്. 50 കിലോഗ്രാം വീതമുള്ള മൂന്ന് ചാക്ക് കാലിത്തീറ്റയും ഉപയോഗയോഗ്യമല്ല. കൊട്ടാരക്കര കലയപുരം അപ്‌സര സ്‌റ്റോഴ്‌സില്‍ നിന്നാണ് ചൊവ്വാഴ്ച കാലിത്തീറ്റ വാങ്ങിയത്.
2017 ഒക്ടാേബര്‍ മൂന്നിന് പാക്ക് ചെയ്തതായി പാക്കറ്റില്‍ രേഖപ്പെടുത്തിയ കാലിത്തീറ്റയുടെ പാക്കറ്റില്‍ 1200 രൂപയാണ് എം.ആര്‍.പി രേഖപ്പെടുത്തിയിരുന്നത്. 100രൂപ വീതം കുറച്ച് 3300 രൂപയാണ് ഈടാക്കിയത്. ജി.എസ്.ടി ഉള്‍പ്പെടെയുള്ള ക്യാഷ് റസീത് നല്‍കാതെ എസ്റ്റിമേറ്റ് ബില്‍ ആണ് നല്‍കിയത്. വീട്ടില്‍ കൊണ്ടു വന്ന് ചാക്ക് പൊട്ടിച്ചു നോക്കിയപ്പോഴാണ് തീറ്റ പഴകിയതാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ കടയുടമ രാജേഷിനെ വിളിച്ച് തീറ്റ മാറിതരണമെന്നും അതിനുള്ള വണ്ടികൂലി വഹിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കടയുടമ അതിനു തയാറായില്ലെന്ന് അശ്വതി പറഞ്ഞു.
ഒരു വര്‍ഷമായി അശ്വതിയുടെ മൂന്ന് പശുക്കള്‍ക്ക് ഇവിടെ നിന്നു വാങ്ങിയ കാലിത്തീറ്റയാണ് നല്‍കുന്നത്. നാല് മാസമായി ഇതേ പാക്കിങ് തീയതിയിലുള്ള പഴകിയ കാലിത്തീറ്റയാണ് നല്‍കിവരുന്നത്. പശുവിന് അസുഖം ബാധിച്ചതോടെയാണ് അശ്വതി കാലിത്തീറ്റയുടെ പാക്കിങ് തീയതി ശ്രദ്ധിച്ചത്. ഇതും പഴകിയതായിരുന്നു. ഇതേസമയം കാലിത്തീറ്റ പാക്ക് ചെയ്ത തീയതി മുതല്‍ 45 ദിവസമാണ് അത് ഉപയോഗിക്കാവുന്ന കാലാവധിയെന്നും പരമാവധി 60 ദിവസം വരെ ഉപയോഗിക്കാമെന്നും അതു കഴിഞ്ഞാല്‍ അതു പഴകിയതാണെന്നും ഗോദ്‌റേജ് കാറ്റില്‍ ഫീഡ് കൊല്ലം ജില്ല ഓഫിസ് അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adoor, Kasaragod, Kerala, News, Cheating, Complaint against cheating case.
< !- START disable copy paste -->