city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി ടി എ കമ്മിറ്റി രൂപീകരിച്ചതിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി

ചട്ടഞ്ചാല്‍: (www.kasargodvartha.com 24/09/2016) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2016- 17 വര്‍ഷത്തെ പി.ടി.എ കമ്മിറ്റി രൂപീകരിച്ചതിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി. രക്ഷിതാക്കളല്ലാത്തവരെ പങ്കെടുപ്പിച്ചു കൊണ്ട് അവതരിപ്പിച്ച പാനലില്‍ നിന്നും രക്ഷിതാക്കളുടെ പ്രതിനിധിയെ ഒഴിവാക്കി മറ്റു ചിലരെ ഉള്‍പെടുത്തി പിടിഎ കമ്മിറ്റി രൂപീകരിച്ചുവെന്നാണ് പരാതി.  www.kasargodvartha.com

ഇതു സംബന്ധിച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ തെക്കില്‍ എയ്യളയിലെ സുലൈമാന്‍ ബാദുഷയാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, കാസര്‍കോട് ഡി.ഇ.ഒ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നിവര്‍ക്കും പരാതി നല്‍കിയത്.  www.kasargodvartha.com 22ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പിടിഎ ജനറല്‍ ബോഡി യോഗം നടന്നത്. യോഗത്തില്‍ പി.ടി.എ. കമ്മിറ്റിയിലേക്ക് 11 പേരടങ്ങുന്ന ആറ് പാനലുകളിലും സുലൈമാന്‍ ബാദുഷയുടെ പേര് ഉള്‍പെട്ടിരുന്നു. എല്ലാ പാനലുകളിലും ഉള്‍പെട്ട രക്ഷിതാക്കളെയാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നത്.  www.kasargodvartha.com

എന്നാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ചില തല്‍പ്പര കക്ഷികളുടെ ആവശ്യപ്രകാരം രക്ഷിതാക്കളല്ലാത്ത ചിലര്‍ യോഗത്തിലേക്ക് കടന്നു വരികയും അവര്‍ക്ക് ആവശ്യമുള്ള ആളുകളെ ഉള്‍പ്പെടുത്തി പുതിയ പാനല്‍ പാസാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം. നിയമപരമായി യോഗം നിയന്ത്രിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  www.kasargodvartha.com

മൂന്ന് വര്‍ഷമായി സജീവമായി പി.ടി.എ. കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സുലൈമാന്‍ ബാദുഷയുടെ പേര് ഒഴിവാക്കിയതിനെതിരെ നിരവധി രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇക്കാര്യം പരിശോധിച്ച് ജനാധിപത്യ രീതിയില്‍ വീണ്ടും യോഗം ചേര്‍ന്ന് പുതിയ പിടിഎ കമ്മിറ്റി ഉണ്ടാക്കണമെന്നാണ് ആവശ്യം.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി ടി എ കമ്മിറ്റി രൂപീകരിച്ചതിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി

Keywords:  Kasaragod, Kerala, chattanchal, Committee, PTA, school, Complaint against Chattanchal higher secondary school PTA committee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia