വിദ്യാര്‍ത്ഥിനികളെ ബസില്‍ കയറ്റിയില്ല; ആലൂരില്‍ ആശങ്കയും പ്രതിഷേധവും
Nov 7, 2014, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2014) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബസില്‍ കയറ്റാത്തത് പരിഭ്രാന്തിയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി. മുളിയാര്‍ ആലൂര്‍ സ്വദേശിനികളും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളുമായ രണ്ടു പേരെയാണ് ബസില്‍ കയറ്റാതിരുന്നത്.
വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകാന്‍ ബസ് കാത്തു നിന്ന വിദ്യാര്‍ത്ഥിനികളെയാണ് ആലൂരിലേക്കുള്ള സ്വകാര്യ ബസില്‍ കയറ്റാതിരുന്നത്. വൈകിട്ട് 5.30നാണ് നായന്മാര്‍മൂലയിലൂടെ ബസ് പോകുന്നത്. കുട്ടികള്‍ ഇവിടെ കാത്തു നിന്ന് കൈകാട്ടിയെങ്കിലും ബസ് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഏറെ പ്രയാസപ്പെട്ട് രാത്രി എട്ടുമണിയോടെയാണ് വീടുകളിലെത്തിയത്. കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയത് വീട്ടുകാരിലും നാട്ടിലും അമ്പരപ്പും ആശങ്കയും പരത്തി. കുട്ടികളെ കയറ്റാതിരുന്ന ബസിന്റെ ജീവനക്കാര്‍ക്കെതിരെ നാട്ടുകാര്‍ രോഷം കൊണ്ടു. സംഭവം ബസ് ഉടമയുടെയും ഉടമസ്ഥ സംഘത്തിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
മിക്ക സ്വകാര്യ ബസുകളും വിദ്യാര്‍ത്ഥികളെ കയറ്റാന്‍ തയ്യാറാകുന്നില്ലെന്നു നേരത്തേ തന്നെ പരാതിയുണ്ട്. ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ കുട്ടികളെ കയറ്റിയില്ലെങ്കിലാണ് ഏറെ പ്രയാസം അനുഭവപ്പെടുന്നത്. ചില റൂട്ടുകളില്‍ ആവശ്യത്തിനു ബസുകളില്ലാത്തതും പ്രയാസമാണ്. ചില ബസുകളിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന ആക്ഷേപവും നിലവിലുണ്ട്.
Also read:
മഅ്ദനിയുടെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി; മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്
Keywords: Students, Bus, Aloor, Protest, Night, Driver, Complaint, Kasaragod, Kerala, Complaint against bus driver.
മഅ്ദനിയുടെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി; മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്
Keywords: Students, Bus, Aloor, Protest, Night, Driver, Complaint, Kasaragod, Kerala, Complaint against bus driver.