ബീഫ് സ്റ്റാള്‍ ഉടമ വധഭീഷണി മുഴക്കിയതായി പരാതി
Aug 10, 2016, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2016) മേല്‍പറമ്പിലെ ബീഫ് സ്റ്റാള്‍ ഉടമ വധഭീഷണി മുഴക്കുന്നതായി പരാതി. പൊതുപ്രവര്‍ത്തകനായ സൈഫുദ്ദീന്‍ മാക്കോടാണ് പരാതി നല്‍കിയത്.
കാസര്‍കോട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടന മേല്‍പറമ്പിലെ മാംസ കച്ചവടത്തിന്റെ വൃത്തിയില്ലായ്മയെക്കുറിച്ചും പരിസര മലിനീകരണത്തെക്കുറിച്ചും ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് തെറ്റിദ്ധരിച്ചാണ് വധ ഭീഷണി മുഴക്കിയതെന്നും, തന്നെ അപായപ്പെടുത്താനായി ക്വട്ടേഷന്‍ സംഘത്തെ എല്‍പ്പിച്ചിരിക്കുകയാണെന്നും ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
വധഭീഷണി മുഴക്കിയതു മൂലം തനിക്ക് ഭയപ്പാടില്ലാതെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ബീഫ് സ്റ്റാള്‍ ഉടമയില്‍ നിന്നും തന്റെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
Keywords : Melparamba, Attack, Complaint, Kasaragod, Beef Stall Owner, Saifudheen Makkod.