യാത്രക്കാരനോട് കുറഞ്ഞ വാടക പറയുന്ന ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക; ഭീഷണിയുണ്ടായേക്കാം
Jun 27, 2015, 13:38 IST
കാസര്‍കോട്: (www.kasargodvartha.com 27/06/2015) യാത്രക്കാരനോട് കുറഞ്ഞ വാടക പറഞ്ഞതിന് മോട്ടോര്‍ കാബ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായി പരാതി. തളങ്കരയിലെ അബ്ദുല്‍ സമദാണ് ഇതു സംബന്ധിച്ച് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.
ശനിയാഴ്ച പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഒരാള്‍ പൈക്ക അര്‍ളടുക്കയിലേക്ക് പോകാന്‍ എത്രയാകുമെന്ന് ഒരു ഓട്ടോ ഡ്രൈവറോട് ചോദിക്കുകയായിരുന്നു. 17 കിലോമീറ്ററുണ്ടെന്നും 400 രൂപയാകുമെന്നും പറഞ്ഞു.
തുടര്‍ന്ന് ഇയാള്‍ അബ്ദുല്‍ സമദിനെ സമീപിക്കുകയായിരുന്നു. സമദ് 320 രൂപയ്ക്ക് എത്തിക്കാമെന്ന് ഇവരോട് പറഞ്ഞു. ഇതിന്റെ വിരോധത്തിലായിരുന്നു ഭീഷണിയെന്നും പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, Threatening, complaint, Police, Auto Driver, Complaint against auto drivers.
Advertisement: