city-gold-ad-for-blogger

Bike Theft | റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക് മോഷണം പോയതായി പരാതി

കാസർകോട്: (www.kasargodvartha.com) റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക് മോഷണം പോയതായി പരാതി. നായന്മാർമൂല കെഎച് ഹൗസിലെ ജവാദിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 14 എൻ 3551 നമ്പറിൽ കറുപ്പ് നിറത്തിലുള്ള യമഹ എഫ് സെഡ് ബൈകാണ് കവർച്ച ചെയ്തത്.

Bike Theft | റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക് മോഷണം പോയതായി പരാതി

ഇക്കഴിഞ്ഞ മെയ് എട്ടിന് രാത്രി 12 മണിയോടെ ജോലി ആവശ്യാർഥം ട്രെയിനിൽ തൃശൂരിലേക്ക് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലെത്തിയ ജവാദ് റയിൽവേ സ്റ്റേഷൻ പരിസരത്തെ റോഡരികിലാണ് ബൈക് നിർത്തിയിട്ടിരുന്നത്. പിന്നീട് 14ന് പുലർചെ മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച ശ്രദ്ധയിൽ പെട്ടത്.

Bike Theft | റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക് മോഷണം പോയതായി പരാതി

പതിവായി ഇങ്ങനെ ബൈക് പാർക് ചെയ്തിരുന്നതായും ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും യുവാവ് പറയുന്നു. സംഭവത്തിൽ ജവാദ് കാസർകോട് ടൗൺ പൊലീസിനെ പരാതിയുമായി സമീപിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാസർകോട് പൊലീസ് സ്റ്റേഷനിലോ 8129911000 നമ്പറിലോ ബന്ധപ്പെടണമെന്ന് യുവാവ് അഭ്യർഥിച്ചു.

Keywords: News, Kasaragod, Complaint, Theft, Railway Station, Complaint about theft of bike from railway station premises.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia