ജില്ലാതല ദേശഭക്തി ഗാന മത്സരം നടത്തുന്നു
Aug 1, 2012, 16:45 IST
കാസര്‍കോട്: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 14ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ തല ദേശഭക്തി ഗാന മത്സരം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഓണപ്പരീക്ഷ കാരണം ഓഗസ്റ്റ് 10ന് നടത്തുന്നതാണ്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി വെവ്വേറെ നടത്തുന്ന മത്സരത്തില്‍ പങ്കടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ മേലധികാരി മുഖേനയുള്ള നിശ്ചിത അപേക്ഷ ഓഗസ്റ്റ് അഞ്ചിനകം കോര്‍ഡിനേറ്റര്‍, മിലേസുര്‍ ജവഹര്‍ നവോദയ വിദ്യാലയ, പെരിയ, കാസര്‍കോട് - 671 316 എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്.

മലയാളത്തിലുള്ള ദേശഭക്തി ഗാന മത്സരത്തില്‍ ഒരു ടീമില്‍ അഞ്ചിനും ഏഴിനും ഇടയില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിക്കണം. ഒന്നും രണ്ടും മൂന്നും സമ്മാനം ലഭിക്കുന്നവര്‍ക്ക് ട്രോഫിക്കും സര്‍ട്ടിഫിക്കറ്റിനും പുറമെ യഥാക്രമം 2000, 1500, 1000 ക്യാഷ് അവാര്‍ഡും നല്‍കും. വിശദ വിവരങ്ങള്‍ക്ക് 9495436671 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
Keywords: Compitition, Javahar Navodaya, National integration song, Kasaragod