ഇക്കോ ക്ളബുകള്‍ക്ക് മല്‍സരം നടത്തുന്നു
Apr 19, 2012, 10:25 IST

കാസര്‍കോട്: കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് വഴി കേരളത്തില്‍ നടപ്പിലാക്കിവരുന്ന ഇക്കോ ക്ളബുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 23, 24 തീയതികളില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മല്‍സരം നടത്താന്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ ഇക്കോ ക്ളബുകളുടെ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.
ജില്ലയില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഈ പരിപടിയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്. ജില്ലയിലെ ഏറ്റവും നല്ല അഞ്ച് വിദ്യാലയങ്ങള്‍ക്ക് സമ്മനങ്ങള്‍ ലഭിക്കും. ഇതിന്‍ നിന്ന് രണ്ട് വിദ്യാലയങ്ങള്‍ക്ക് സംസ്ഥാന തല മല്‍സരത്തിന് അര്‍ഹതയുണ്ടാകും. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്ന ഒരു വിദ്യാലയത്തിന് ഒരു ലക്ഷം രൂപ സമ്മാനവും ജില്ലാ തലത്തില്‍ ഏറ്റവും നല്ല വിദ്യാലയത്തിന് 50000 രൂപയും സമ്മാനമായി ലഭിക്കും.
സമ്മാനങ്ങള്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടത്തുന്ന ചടങ്ങില്‍ വിതരണം നടത്തും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാലയത്തിലെ കണ്‍വീനര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ കോഡിനേറ്ററുമായി ബനധപ്പെടേണ്ടതാണ് ഫോണ്‍ 9447450222.
Keywords: Competition, Eco club, Kasaragod