ഉപഭോക്താവില്‍ നിന്നും ഹാന്‍ഡിലിംഗ് ചാര്‍ജ് വാങ്ങിയ കാര്‍ കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ വിധി
Jun 6, 2016, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 06/06/2016) കാര്‍ കമ്പനി അധികമായി വാങ്ങിയ ഹാന്‍ഡ്‌ലിംഗ് ചാര്‍ജും നഷ്ടപരിഹാരവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. കേളുഗുഡെ നൂര്‍ മഹലിലെ പരേതനായ സി ബി ഹസൈനാറിന്റെ മകന്‍ സി എച്ച് ബഷീര്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി.
ബഷീര്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13ന് ചന്ദ്രഗിരി റോഡിലുള്ള പോപ്പുലര്‍ വെഹിക്കിള്‍സില്‍ നിന്നും മാരുതി സ്വിഫ്റ്റ് കാര്‍ വാങ്ങിയിരുന്നു. കാര്‍ വാങ്ങുമ്പോള്‍ വാഹനത്തിന്റെ വിലയും വാറ്റ്, രജിസ്‌ട്രേഷന്‍, ടാക്‌സ്, ഇന്‍ഷൂറന്‍സ് പ്രീമിയം ഉള്‍പെടെ നല്‍കിയിരുന്നു. ഇതിന് പുറമേ ഷോറും അധികൃതര്‍ 7900 രൂപ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് ഇനത്തില്‍ കൂടുതലായി ഈടാക്കിയിരുന്നു.
ഇതിനെതിരെ അഡ്വ. എ ബാലകൃഷ്ണന്‍ നായര്‍ മുഖാന്തിരം നല്‍കിയ കേസിലാണ് വിധി. കാര്‍ കമ്പനി അധികമായി വാങ്ങിയ 7900 രൂപ തിരിച്ചു നല്‍കാനും പരാതിക്കാരനെ മാനസികമായ ബുദ്ധിമുട്ടിച്ചതിന് 5,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്ക് 2000 രൂപയും ഒരു മാസത്തിനകം നല്‍കാന്‍ ഉപഭോക്തൃ ഫോറം പ്രസിഡണ്ട് പി രമാദേവി, അംഗം ഷിബാ എം സാമുവല്‍ എന്നിവരടങ്ങിയ ഫോറം വിധിച്ചു.
Keywords : Car, Car-showroom, Competition, Court, Chemnad, Kasaragod.