നിശ്ചിത സമയത്തിനുള്ളില്‍ ഓട്ടോറിക്ഷ റിപ്പയര്‍ ചെയ്തുകൊടുക്കാത്ത ഷോറൂം അധികൃതര്‍ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു
Jun 6, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 06/06/2016) നിശ്ചിത സമയത്തിനുള്ളില്‍ ഓട്ടോറിക്ഷ റിപ്പയര്‍ ചെയ്ത് കൊടുക്കാത്ത എ ഇ സി മോട്ടോര്‍സ് കാഞ്ഞങ്ങാട് ശാഖയും കാസര്‍കോട് ശാഖയും കൂടി ഓട്ടോ ഡ്രൈവര്‍ക്ക് 8,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും നല്‍കാന്‍ കോടതി വിധിച്ചു. വിദ്യാനഗറിലെ ഓട്ടോ ഡ്രൈവര്‍ പന്നിപ്പാറയിലെ അബ്ദുര്‍ റഹ് മാന്‍ എന്നയാള്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.
2011 ഫെബ്രുവരി 15ന് കാസര്‍കോട് എ ഇ സി മോട്ടോര്‍സ് ഷോറൂമില്‍ നിന്ന് ഫൈനാന്‍സ് കമ്പനിയില്‍ നിന്ന് കടം വാങ്ങിയ പണം കൊണ്ട് PIAGGO10 ഓട്ടോറിക്ഷ വാങ്ങിയിരുന്നു. ഓട്ടോറിക്ഷ വാങ്ങുമ്പോള്‍ ഷോറൂം അധികൃതര്‍ എല്ലാ വാഗ്ദാനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ 2012 ഏപ്രില്‍ 30ന് ഓട്ടോറിക്ഷയുടെ ഡീസല്‍ പൈപ്പിന് തകരാര്‍ ഉണ്ടായപ്പോള്‍ ഷോറൂം അധികൃതര്‍ റിപ്പയര്‍ ചെയ്തുനല്‍കിയില്ല. പല പ്രാവശ്യം ഷോറൂം ചവിട്ടുപടി കയറിയ അബ്ദുര്‍ റഹ് മാന്‍ ഒടുവില്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കേസിന്റെ വിചാരണ നടത്തിയ കോടതി ഓട്ടോ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരവും കോടതി ചെലവും എ ഇ സി മോട്ടോര്‍സ് നല്‍കണമെന്ന് വിധിക്കുകയായിരുന്നു. ഓട്ടോ െ്രെഡവര്‍ അബ്ദുര്‍ റഹ് മാന് വേണ്ടി അഡ്വ. കെ രാമപട്ടാളി കുമ്പള ഹാജരായി.
Keywords : Court, Auto-rickshaw, Kasaragod, Abdul Rahman.