തേങ്ങ വീണ് ഓട്ടോ റിക്ഷയുടെ ഗ്ലാസ് തകര്‍ന്നു; പരാതിയുമായി പോലീസിലെത്തിയ ഡ്രൈവര്‍ക്ക് 1,000 രൂപ നഷ്ടപരിഹാരം
Aug 20, 2015, 18:42 IST
കാസര്‍കോട്: (www.kasargodvartha.com 20/08/2015) തേങ്ങ വീണ് ഓട്ടോ റിക്ഷയുടെ ഗ്ലാസ് തകര്‍ന്നു. ഇതേ തുടര്‍ന്ന് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്ഥലത്തിന്റെ ഉടമ 1,000 രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് നെല്ലിക്കുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ തേങ്ങ വീണ് ഗ്ലാസ് തകര്‍ന്നത്. പോലീസില്‍ പരാതിയുമായെത്തിയ ഡ്രൈവര്‍ ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.
പോലീസ് സ്ഥലഉടമയെ ബന്ധപ്പെടുകയും ചെയ്തു. തേങ്ങ വീണത് ഉടമയുടെ കുറ്റം കൊണ്ടല്ലെന്നും മനപൂര്‍വ്വമല്ലെന്നും പോലീസ് പറഞ്ഞ് നോക്കിയെങ്കിലും തനിക്ക് പുതിയ ഗ്ലാസ് മാറ്റിയിടാന്‍ മാര്‍ഗമില്ലെന്ന് ഓട്ടോ ഡ്രൈവര്‍ അറിയിച്ചതോടെയാണ് നഷ്ടപരിഹാരമായി ആയിരം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഏറ്റത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Police, complaint, Auto-rickshaw, Compensation for auto driver.
Advertisement: