വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിയുടെ വിവാദ പ്രസംഗം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
Apr 30, 2018, 16:33 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2018) ബദിയഡുക്കയില്‍ നടന്ന വിശ്വഹിന്ദു പരിഷതിന്റെ മേഖല സമ്മേളനത്തില്‍ വനിതാ നേതാവ് സ്വാധി സരസ്വതി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ബദിയഡുക്ക പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നൗഫല്‍ ഉളിയത്തടുക്കയെന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പോലീസ് ചീഫിന് ലഭിച്ച പരാതി കേസെടുക്കാനായി ബദിയഡുക്ക പോലീസിന് കൈമാറുകയായിരുന്നു. വൈകിട്ടോടെയാണ് സ്വാതിക്കെതിരെ കേസെടുത്തത്.
മധ്യപ്രദേശിലെ സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണ് സ്വാധി സരസ്വതി. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും 153 (എ) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
സി.പി.എം ബദിയഡുക്ക ലോക്കല്‍ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 'ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി നമ്മള്‍ സഹോദരിമാര്‍ക്ക് സമ്മാനിക്കണം. ലൗജിഹാദികള്‍ സഹോദരിമാരെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈ വാള്‍ ഉപയോഗിക്കണം'. തുടങ്ങിയ രീതിയിലാണ് സ്വാധി പ്രസംഗിച്ചത്. പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറുക്കണമെന്നും സ്വാധി സരസ്വതി പ്രസംഗിച്ചിരുന്നു.
രക്ഷാബന്ധന ദിവസം നിങ്ങള്‍ സഹോദരികള്‍ക്കു മധുരവും സമ്മാനങ്ങളും നല്‍കി അവരെ സംരക്ഷിക്കുമെന്ന് വാക്ക് നല്‍കുന്നു. എന്നാല്‍ പെങ്ങന്‍മാരുടെ സംരക്ഷണത്തിന് വാല് പോലെ പുറകെ നടക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്ക് വാള്‍ സമ്മാനിക്കണം. ഈ വാള്‍കൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാന്‍ ഉപകരിക്കുമെന്നും സ്വാധി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Case, Police, Complaint, Communal speech; case against VHP Leader Sadhvi Saraswati.
< !- START disable copy paste -->