ഹിന്ദു സമാജോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് വര്‍ഗീയവിഷം ചീറ്റുന്ന പ്രചരണ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു
Dec 14, 2018, 23:08 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2018) ഹിന്ദു സമാജോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് വര്‍ഗീയവിഷം ചീറ്റുന്ന പ്രചരണ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ടൗണ്‍ പോലീസ് സ്വമേധയ കേസെടുത്തു. ജെ പി നഗര്‍ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ടൗണ്‍ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ കേസെടുത്തത്. ഹിന്ദു സമാജോത്സവത്തിന് ജെ പി നഗര്‍ ഫ്രണ്ട്‌സിന്റെ ആശംസകള്‍ നേര്‍ന്നുള്ള ബോര്‍ഡിലാണ് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങള്‍ ഉള്ളത്.
ഡിസംബര്‍ 16ന് നടക്കുന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവം പരിപാടിയുടെ പ്രചരണത്തിനായാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഫഌ്‌സ് ബോര്‍ഡില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങളുള്ളതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് വാചകങ്ങളുള്ള ഭാഗം സ്റ്റിക്കറൊട്ടിച്ച് പോലീസ് മറച്ചു. പിന്നീട് ഈ ഭാഗം കാവി തുണി കൊണ്ട് മറച്ചുവെക്കുകയായിരുന്നു.
കാസര്‍കോട് നുള്ളിപ്പാടിയിലടക്കം ചില പ്രദേശങ്ങളില്‍ സ്ഥാപിച്ച ഫഌ്‌സ് ബോര്‍ഡുകളിലാണ് ഇസ്ലാമിനെയും മുസ്ലിം രാജാക്കന്മാരെയും അവഹേളിക്കുന്ന തരത്തിലും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുമുള്ള വാചകങ്ങളുള്ള ഫഌ്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ഇത്തരത്തിലുള്ള ഫഌ്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനു പകരം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങള്‍ കാവിതുണി കൊണ്ട് മറച്ചുവെച്ചതിനെതിരെയും പ്രതിഷേധം വ്യാപകമാണ്. അക്രമസാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Flex board, Case, Communal-hatred-words-in-flex-board: Case against club activists
< !- START disable copy paste -->