city-gold-ad-for-blogger

പറഞ്ഞത് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ;പരാമർശം സാമൂഹ്യ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു: കലക്ടർ ഡോ.സജിത് ബാബു

കാസർകോട്: (www.kasargodvartha.com 21.05.2019) ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ മുഖാമുഖം പരിപാടിയിൽ താൻ പറഞ്ഞത് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയാണെന്നും തന്റെ പരാമർശം സാമൂഹ്യ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണന്ന് കാസർകോട് ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു.

ഇൻഡോർ മോഡൽ മാലിന്യ സംസ്കരണത്തെ കുറിച്ച് സംസാരിച്ചപ്പോഴുള്ള ഒരു പരാമർശത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഒരു പാട് തെറ്റായ പരാമർശങ്ങൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.

പറഞ്ഞത് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ;പരാമർശം സാമൂഹ്യ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു: കലക്ടർ ഡോ.സജിത് ബാബു

പരാമർശം ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ ഉദ്ദേശിച്ചായിരുന്നില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ കൂടുതൽ ബോധവൽക്കരണം ആവശ്യമാണ് എന്നതിനെക്കുറിച്ചായിരുന്നു. ആ പരാമർശത്തെ കുറിച്ച് ഏതെങ്കിലും വ്യക്തികളിൽ തെറ്റിദ്ധാരണയുണ്ടെങ്കിൽ ദയവായി  അത് മാറ്റണമെന്ന് കലക്ടർ അറിയിച്ചു. സർക്കാറിന്റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ തുടർന്നും എല്ലാവരും പങ്കാളികളാകണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords: Kerala, kasaragod, News, District Collector, Social-Media, Dr. Sajith Babu, Waste Management,  Commented against throwing away waste in public places, Social media spreads it wrongly; Dr Sajith Babu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia