city-gold-ad-for-blogger

കൊളംബോയിലെ സ്‌ഫോടന പരമ്പര: അന്വേഷണം കാസര്‍കോട്ടേക്ക്, 2 വീടുകളില്‍ റെയ്ഡ് നടത്തി, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു

കാസര്‍കോട്: www.kasargodvartha.com 28.04.2019) ഈസ്റ്റര്‍ ദിനമായ കഴിഞ്ഞ ഞായറാഴ്ച രാവിലെ ശ്രീലങ്കയിലെ ചര്‍ച്ചുകളിലും ഹോട്ടലുകളിലുമായി ഉണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം കാസര്‍കോട്ടേക്ക്. ഇതേ തുടര്‍ന്ന് കാസര്‍കോട്ടെ രണ്ട് പേരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

എന്‍ഐഎയുടെ കൊച്ചി സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരും തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നും എന്‍ഐഎ നിര്‍ദേശം നല്‍കി. സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമുമായി ഇരുവര്‍ക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.

അതേസമയം, സ്‌ഫോടന പരമ്പരയില്‍ പങ്കെടുത്ത ഭീകരര്‍ 2017ല്‍ രണ്ട് തവണ ഇന്ത്യയില്‍ എത്തിയിരുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഇവര്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നതെന്നാണ് വിവരം.

കൊളംബോയിലെ സ്‌ഫോടന പരമ്പര: അന്വേഷണം കാസര്‍കോട്ടേക്ക്, 2 വീടുകളില്‍ റെയ്ഡ് നടത്തി, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു

Keywords:  Kerala, kasaragod, news, India, Raid, Kochi, Colombo bomb blast: Raid in Kasargod 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia