city-gold-ad-for-blogger

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐയ്ക്ക് വന്‍മുന്നേറ്റം; 20 ല്‍ 17 ഉം എസ് എഫ് ഐ പിടിച്ചടക്കിയപ്പോള്‍ യു ഡി എസ് എഫ് മൂന്നിലൊതുങ്ങി; ഗോവിന്ദ പൈ കോളജില്‍ എ ബി വി പിയുടെ ആധിപത്യത്തിന് അന്ത്യം

കാസര്‍കോട്: (www.kasargodvartha.com 30.08.2017) കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ ജില്ലയില്‍ സംഘടനാതലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐയ്ക്ക് ഉജ്വല വിജയം. 20ല്‍ 17 കോളജിലും എസ് എഫ് ഐ ആധിപത്യമുറപ്പിച്ചു. കെ എസ് യു - എം എസ് എഫ് സഖ്യത്തിന് (യു ഡി എസ് എഫ്) മൂന്ന് കോളജുകളില്‍ മാത്രമാണ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായത്.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐയ്ക്ക് വന്‍മുന്നേറ്റം; 20 ല്‍ 17 ഉം എസ് എഫ് ഐ പിടിച്ചടക്കിയപ്പോള്‍ യു ഡി എസ് എഫ് മൂന്നിലൊതുങ്ങി; ഗോവിന്ദ പൈ കോളജില്‍ എ ബി വി പിയുടെ ആധിപത്യത്തിന് അന്ത്യം

നീലേശ്വരം പി കെ രാജന്‍ ക്യാമ്പസ്, മടിക്കൈ ഐ എച്ച് ആര്‍ ഡി, ചീമേനി ഐ എച്ച് ആര്‍ ഡി, കാഞ്ഞങ്ങാട് സ്വാമി സദ്ഗുരു നിത്യാനന്ദ എന്‍ജിനിയറിങ് എന്നീ കോളേജുകളില്‍ എസ് എഫ് ഐ എതിരില്ലാതെ ജയിച്ചിരുന്നു. ബുധനാഴ്ച രാവിലെ വോട്ടെടുപ്പ് നടന്ന 16 കോളജില്‍ ഒമ്പതിടത്ത് എല്ലാ സീറ്റും നേടി എസ് എഫ് ഐ മികച്ച വിജയം കൈവരിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, സനാതന നീലേശ്വരം, സി കെ നായര്‍ പടന്നക്കാട്, അംബേദ്കര്‍ പെരിയ, സെന്റ് പയസ് രാജപുരം, എളേരിത്തട്ട് ഇ കെ നായനാര്‍ ഗവ. കോളജ്, മുന്നാട് പീപ്പിള്‍സ്, എസ് എന്‍ ഡി പി കാലിച്ചാനടുക്കം, ഉദുമ ഗവ. കോളജുകളിലാണ് മുഴുവന്‍ സീറ്റും എസ് എഫ് ഐക്ക് ലഭിച്ചത്. കാസര്‍കോട് ഗവ. കോളജ്, മഞ്ചേശ്വരം ഗോവിന്ദപൈ കോളജുകളില്‍ ഒരു മേജര്‍ സീറ്റൊഴികെയും കരസ്ഥമാക്കി. സെന്റ്‌മേരീസ് ചെറുപനത്തടി, കുമ്പള ഐ എച്ച് ആര്‍ ഡി കോളജുകളിലും എസ് എഫ് ഐ യൂണിയന്‍ ഭരണം നേടി.
മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ വര്‍ഷങ്ങളായുള്ള എ ബി വി പി ആധിപത്യം തകര്‍ത്താണ് എസ് എഫ് ഐ ഉജ്വല വിജയം നേടിയത്. കാസര്‍കോട് ഗവ. കോളജ് യു ഡി എസ് എഫില്‍നിന്നും പെരിയ അംബേദ്കര്‍ കോളജ് കെ എസ് യുവില്‍നിന്നും എസ് എഫ് ഐ പിടിച്ചെടുത്തു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

കാസര്‍കോട് ഗവ. കോളജില്‍ എം എസ് എഫിന്റെ അബ്ദുല്ല മെഹ്‌റു സിനാന്‍ സ്റ്റുഡന്റ് എഡിറ്ററായി തെരഞ്ഞടുക്കപ്പെട്ടു. ഷറഫ് കോളജ് പടന്നയില്‍ മുഴുവന്‍ സീറ്റും എം എസ് എഫ് സ്വന്തമാക്കി. ചെയര്‍മാനായി ടി കെ ശഹബാസും, യു യു സിയായി എം കെ എല്‍ ആഷിഖും, ജനറല്‍ സെക്രട്ടറിയായി ഇ പി അഫ്രീദും, വൈസ് ചെയര്‍പേഴ്‌സണായി ഷിഫാനയും, ജോയിന്റ് സെക്രട്ടറിയായി കെ ആതിരയും, എഡിറ്ററായി ജുനൈദും, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി ഷുഹൈബ് പടന്നയും തെരഞ്ഞെടുക്കപ്പെട്ടു.

തൃക്കരിപ്പൂര്‍ ആര്‍ട്‌സ് സയന്‍സ് കോളജില്‍ മുഴുവന്‍ സീറ്റുകളിലും എം എസ് എഫ് വിജയിച്ചുകയറി. ചെയര്‍മാനായി യു പി ഷമ്മാസ് ബിരിച്ചേരിയും, ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല കോട്ടപ്പുറവും, യു യു സിയായി അസര്‍ ഒളവറയും, വൈസ് ചെയര്‍മാനായി എല്‍ കെ സീനയും, ജോയിന്റ് സെക്രട്ടറിയായി വജന മോള്‍ ഫിലിപ്പും, മാഗസിന്‍ എഡിറ്ററായി റിഷാദ് അബ്ദുല്ലയും, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി സി തനൂഫും, സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി മുനീറലിയും തെരഞ്ഞെടുക്കപ്പെട്ടു. എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മുഴുവന്‍ സീറ്റുകളിലും എം എസ് എഫ് വിജയിച്ചു. അബ്ദുര്‍ റഹ് മാന്‍ ആലംപാടി ചെയര്‍മാനായും, എ കെ അബ്ദുര്‍ റഹ് മാന്‍ ജനറല്‍ സെക്രട്ടറിയായും, യു ഇ അബ്ദുല്‍ ഖാദര്‍ യു യു സിയായും തെരഞ്ഞെടുക്കപ്പെട്ടു. രാജപുരം സെന്‍ പയസ് കോളജില്‍ മൈനര്‍ സീറ്റില്‍ മുനവിറും, സി കെ നായര്‍ പടന്നക്കാടില്‍ മേഘയും മികച്ച വിജയം നേടി. പടന്ന റഹ് മാനിയ, കാഞ്ഞങ്ങാട് ഓര്‍ഫനേജ്, സഅദിയ ആര്‍ട്‌സ് കോളജ്, മാലിക് ദീനാര്‍ കോളജ് എന്നിവിടങ്ങളില്‍ എം എസ് എഫ് പ്രതിനിധികള്‍ എതിരില്ലാതെയും തെരഞ്ഞെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, College, Election, University, SFI, KSU, ABVP, MSF, Kannur University.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia