city-gold-ad-for-blogger

കോളജ് വിദ്യാര്‍ത്ഥിനിയുടെ അപകടമരണം; ലോറി ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി

ചിറ്റാരിക്കാല്‍: (www.kasargodvartha.com 05.09.2019) സ്‌കൂട്ടറില്‍ ലോറിയിടിച്ച് വെസ്റ്റ്എളേരി കോടങ്കല്ലിലെ മേമനയില്‍ പരേതനായ റ്റോമി- മിനി ദമ്പതികളുടെ മകള്‍ നിമിഷ ടോം മരണപ്പെട്ട സംഭവത്തില്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി. ഭീമനടി ചെന്നടുക്കയിലെ സനോജ് എന്ന കനകനാണ് വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.

കോളജ് വിദ്യാര്‍ത്ഥിനിയുടെ അപകടമരണം; ലോറി ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി

എളേരിത്തട്ട് ഇ കെ നായനാര്‍ ഗവ.കോളേജ് എം എ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിനിയായ നിമിഷ ടോം സഞ്ചരിച്ച സ്‌കൂട്ടറില്‍ സനോജ് ഓടിച്ചുവരികയായിരുന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിമിഷ മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. അപകടം നടന്നയുടന്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് സനോജ് ഓടിരക്ഷപ്പെടുകയായിരുന്നു. നിമിഷ മരണപ്പെട്ടതോടെ ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണ് സനോജിനെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  kasaragod, Kerala, news, chittarikkal, Student, Accident, Death, Lorry, Driver, court, College student's accidental death; Lorry driver surrendered before court   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia