റോഡരികിലെ തണല്‍മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പായില്ല
Jul 19, 2015, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 19/07/2015) കോതമംഗലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ റോഡരികില്‍ അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവ് നടപ്പിലായില്ല. ഉത്തരവ് വന്ന് ഒരു മാസമാകാറായിട്ടും ഇത്തരത്തിലുള്ള മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയ - സംസ്ഥാനപാതയോരങ്ങളിലും മറ്റ് പ്രധാന റോഡുകളുടെ സമീപങ്ങളിലും ഏത് സമയത്തും ഒടിഞ്ഞുവീഴാവുന്ന തരത്തിലുള്ള നിരവധി കൂറ്റന്‍ മരങ്ങളുണ്ട്. പെരിയ, പൊയിനാച്ചി, ചെര്‍ക്കള തുടങ്ങിയ ഭാഗങ്ങളിലും അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളുണ്ട്.
ഈയിടെയുണ്ടായ കനത്ത കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ കലക്ടര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപോര്‍ട്ടിനെക്കുറിച്ചും ഇപ്പോള്‍ വിവരമൊന്നുമില്ല.

Keywords : Kasaragod, Kerala, District Collector, Road, Tree, Accident.