city-gold-ad-for-blogger
Aster MIMS 10/10/2023

എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന എം ആര്‍ എസ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറുടെ വമ്പന്‍ ഓഫര്‍; മുഴുവന്‍ എ പ്ലസ് നേടുന്നവരെയെല്ലാം വിനോദയാത്രയ്ക്ക് കൊണ്ടുപോകും, കൂടാതെ അരപ്പവന്‍ സ്വര്‍ണവും

കാസര്‍കോട്:(kasargodvartha.com,04.03.2020) പരീക്ഷ ആസന്നമായിരിക്കെ ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയമന്ത്രമോതി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു. പരീക്ഷാപേടി മാറ്റി പരീക്ഷയെ അനായാസം നേരിടുന്നതിന് പ്രചോദനം നല്‍കാനാണ് കളക്ടര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തിയത്. പൊതു പരീക്ഷകളില്‍ തുടര്‍ച്ചയായി ഉന്നത വിജയം കരസ്ഥമാക്കി വരുന്ന പരവനടുക്കം എം ആര്‍ എസിലെ വിദ്യാര്‍ത്ഥികളോട് പഠന വിഷയങ്ങളെ കുറിച്ച് സംവദിച്ചു.
പ്രയാസമുള്ള വിഷയങ്ങളെ കുറിച്ച് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും വിശദമായി കളക്ടര്‍ ചോദിച്ചറിഞ്ഞു. വിഷമകരമായ പാഠ്യവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. തുടര്‍ന്നു വരുന്ന സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് പുറമേ വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത സ്ലോട്ടുകളിലായി പ്രത്യേക കോച്ചിംഗ് നല്‍കാന്‍ കളക്ടര്‍ അധ്യാപകരോട് നിര്‍ദേശിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള പരവനടുക്കം എം ആര്‍ എസില്‍ മുഴുവന്‍ എപ്ലസ് നേടുന്നവര്‍ക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ അരപ്പവന്‍ സ്വര്‍ണം നല്‍കുമെന്ന് കളക്ടറെ അനുഗമിച്ച ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ പി ടി അനന്തകൃഷ്ണന്‍ പറഞ്ഞു.
എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന എം ആര്‍ എസ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറുടെ വമ്പന്‍ ഓഫര്‍; മുഴുവന്‍ എ പ്ലസ് നേടുന്നവരെയെല്ലാം വിനോദയാത്രയ്ക്ക് കൊണ്ടുപോകും, കൂടാതെ അരപ്പവന്‍ സ്വര്‍ണവും

മുഴുവന്‍ എ പ്ലസ് നേടിയാല്‍ വിനോദയാത്രയ്ക്ക് പോകാം

എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്ന എം.ആര്‍.എസുകളിലെ വിദ്യാര്‍ത്ഥികളെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം നല്‍കി. ആഹ്ലാദാരവത്തോടെയാണ് കളക്ടറുടെ പ്രഖ്യാപനം വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്നതിനായി നേരത്തേ തന്നെ കഠിനപ്രയത്‌നത്തിലാണെന്നും വിനോദയാത്രയുണ്ടെങ്കില്‍ പരിശ്രമം ഇരട്ടിയാക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും കുണ്ടംകുഴി ആശ്രമം സ്‌കൂളിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. വെള്ളച്ചാലില്‍ പട്ടികജാതി ജില്ലാ വികസന ഓഫീസര്‍ എസ് മീനാറാണി സംബന്ധിച്ചു.

keywords: Kasaragod, Kerala, News, District Collector, SSLC, Examination, MRS, Students, Collector's offer for MRS School SSLC Students

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL