city-gold-ad-for-blogger

ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് കാസര്‍കോട് കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 31.03.2020) കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ  ഡി സജിത് ബാബു  അറിയിച്ചു. ഡോക്ടര്‍മാര്‍, എം ബി ബി എസ് കഴിഞ്ഞിട്ടുള്ള ഹൗസ് സര്‍ജ്ജന്‍മാര്‍, എം ബി ബി എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് കോഴ്സ് പാസായി പ്രവൃത്തി പരിചയമുള്ളവര്‍, നേഴ്സിംഗ് കോഴ്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, ഹെല്‍ത്ത് വര്‍ക്കര്‍, സാനിറ്ററി വര്‍ക്കര്‍ കോഴ്സ് കഴിഞ്ഞിട്ടുള്ളവര്‍ എന്നിവരെയാണ് ആവശ്യമുള്ളത്.

ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് കാസര്‍കോട് കലക്ടര്‍

ഇവര്‍ക്ക് സൗജന്യ യാത്ര, ഭക്ഷണം, താമസ സൗകര്യം എന്നിവ ഒരുക്കും. മറ്റുജില്ലകളില്‍ ജോലിചെയ്യുന്നവര്‍ക്കും, വിവിധ കാരണങ്ങളാല്‍ ജില്ല വിട്ടുപോകാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാവാം. താല്‍പര്യമുള്ളവര്‍ 9447496600 എന്ന ജില്ലാ കളക്ടറുടെ വാട്സ് ആപ്പ് നമ്പറിലേക്ക് പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം ഫോണ്‍ നമ്പര്‍ എന്നിവ അയക്കണം.


Keywords: Kasaragod, Kerala, News, District Collector, Health, Collector's call for health services

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia