കലക്ടറേറ്റ് വളയല്‍: പ്രചാരണ ജാഥ തുടങ്ങി
Sep 16, 2012, 21:25 IST
കാസര്‍കോട്: സിഐടിയു 26ന് നടത്തുന്ന കലക്ടറേറ്റ് വളയല്‍ സമരത്തിന്റെ പ്രചാരണ ജാഥക്ക് പൈവളിഗെയില്‍ ഉജ്വല തുടക്കം. സിഐടിയു സംസ്ഥാന പ്രസിഡന്റ് എ കെ നാരായണന് ജാഥാ ക്യാപ്റ്റന്‍ കെ ബാലകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നാരായണ ഷെട്ടി അധ്യക്ഷനായി.
എം രാജഗോപാലന്‍, ടി കെ രാജന്, പി അപ്പുക്കുട്ടന്, രമാനാഥ റൈ, ദയാനന്ദന്, ചന്തപ്പ, കമലാക്ഷ എന്നിവര്‍ സംസാരിച്ചു. ബേബി ഷെട്ടി സ്വാഗതം പറഞ്ഞു. തിങ്കളാഴ്ച മിയാപ്പദവില് നിന്നാരംഭിക്കുന്ന ജാഥ മുള്ളേരിയയില്‍ സമാപിക്കും.
തൊഴിലും കൂലിയും സംരക്ഷിക്കുക, ഭക്ഷണം ഉറപ്പാക്കുക, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ- തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് കലക്ടറേറ്റ് വളയല്‍. രാവിലെ ഒമ്പതുമുതല്‍ രണ്ടുവരെ നടക്കുന്ന സമരത്തില്‍ 25,000 തൊഴിലാളികള്‍ പങ്കെടുക്കും.
ജാഥ തിങ്കളാഴ്ച: മിയപ്പദവ്-9.30, മജിര്‍പ്പള്ളം-10.15, ഹൊസങ്കടി-10.45, ഉപ്പള-11.30, കുമ്പള-12.15, സീതാംഗോളി-1, പെര്‍ള ടൗണ്‍-2.30, ബദിയടുക്ക-3, മൗവ്വാര്‍-3.45, നാട്ടക്കല്ല്-4.15, മുള്ളേരിയ-5.15.
Keywords: Collectorate, Strike, Kasaragod, CITU, Inaugration