city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലക്ടറേറ്റ് ഉപരോധം; ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ്-ബി ജെ പി-ലീഗ് നേതാക്കളുമുള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 24/05/2017) കന്നഡഭാഷാസംരക്ഷണത്തിന്റെ പേരില്‍ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ്-ബിജെപി-മുസ്ലിംലീഗ് നേതാക്കളും മതസംഘടനാപ്രതിനിധികളും അധ്യാപക-അധ്യാപികമാരും ജീവനക്കാരും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിംലീഗ് നേതാവുമായ എ ജി സി ബഷീര്‍, ഡി സി സി പ്രസിഡണ്ട് ഹക്കീംകുന്നില്‍, ബിജെപി ജില്ലാപ്രസിഡണ്ട്് അഡ്വ. കെ ശ്രീകാന്ത്, ബിജെപിയുടെ മറ്റുനേതാക്കളായ പ്രമീള സി നായക്, അഡ്വ. ബാലകൃഷണഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, ജില്ലാപഞ്ചായത്തംഗം ഹര്‍ഷദ് വോര്‍ക്കാടി, കൊണ്ടേവൂര്‍ യോഗാനന്ദസരസ്വതി, മൗലാന അബ്ദുല്‍ അസീസ്, ഫാദര്‍ വിന്‍സന്റ് ഡിസൂസ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.

കലക്ടറേറ്റ് ഉപരോധം; ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ്-ബി ജെ പി-ലീഗ് നേതാക്കളുമുള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ കേസ്

ചൊവ്വാഴ്ചയാണ് കന്നഡഭാഷ പോരാട്ട സമിതിയുടെ നേതൃത്വത്തില്‍ ഉപരോധസമരം സംഘടിപ്പിച്ചത്. ജൂണ്‍ ഒന്നുമുതല്‍ കന്നഡ ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കലക്ടറേറ്റിന്റെ എല്ലാ കവാടങ്ങളും സമരക്കാര്‍ തടയുകയായിരുന്നു. ഇതുകാരണം ജീവനക്കാര്‍ക്ക് അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളും ഉപരോധത്തില്‍ സ്തംഭിക്കുകയായിരുന്നു.

രാവിലെ ഏഴുമണിക്കുതന്നെ സമരക്കാര്‍ കലക്ടറേറ്റിലെത്തുകയും ഉപരോധം ആരംഭിക്കുകയുമായിരുന്നു. മണിക്കൂറുകളോളം നീണ്ട ഉപരോധം മൂലംകലക്ടറേറ്റിന്റെ പ്രവര്‍ത്തനം മുടങ്ങിയതിനുപുറമെ റോഡ് ഗതാഗതം സ്തംഭിക്കുകയും പോലീസ് സ്‌റ്റേഷനിലേക്കുള്ള വഴിപോലും തടസപ്പെടുകയും ചെയ്തുവെന്നാണ് കേസ്. കേസിലുള്‍പ്പെട്ട 47 സര്‍ക്കാര്‍ അധ്യാപകരെയും അധ്യാപികമാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ പോലീസ് രഹസ്യാന്വേഷണവിഭാഗം വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിഐ ബാബു പെരിങ്ങേത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:

കന്നഡ പോരാട്ട സമിതിയുടെ ഉപരോധത്തില്‍ കലക്ടറേറ്റ് സ്തംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Panchayath, Congress, BJP, Muslim League, Collectorate, Teachers, Police, Case, DCC, Collectorate protest; Case against thousands including  District Panchayat President and all party leaders.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia