മൊഗ്രാല്‍ പുത്തൂരിലെ ദുരിതബാധിതരെ പ്രത്യേകമായി പരിഗണിക്കും: കലക്ടര്‍
Aug 16, 2013, 16:30 IST
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരിലെ ദുരിതബാധിതര്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ തന്നെ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പറഞ്ഞു. ഇവിടത്തെ ദുരിതജീവിതങ്ങളുടെ പ്രയാസങ്ങള്‍ നേരിട്ട് മനസിലാക്കിയതാണ്. ഇവര്‍ മുളിയാറിലെ പ്രത്യേക ക്യാമ്പില്‍ എത്താന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ഓരോ വീട്ടില്‍ കയറി ഇവരുടെ വിഷമം മനസിലാക്കിയതാണിതെന്നും കലക്ടര്‍ പറഞ്ഞു.
മൊഗ്രാല്‍ പുത്തൂരിന്റെ മാപ്പിംഗ് തയ്യാറാക്കി പ്രത്യേക സഹായത്തിനായി സര്‍ക്കാറിനു നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. മൊഗ്രാല്‍ പുത്തൂരിലെ ദുരിതബാധിതര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് മുളിയാറില്‍ വെച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശരീരം അനക്കാന്‍ പോലും കഴിയാത്ത മാനസിക വൈകല്യം അനുഭവിക്കുന്നവരെ മുളിയാറില്‍ എത്തിക്കുന്ന കാര്യം പ്രയാസകരമാണെന്നും ഇവര്‍ക്ക് മൊഗ്രാല്‍ പുത്തൂരില്‍ തന്നെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് നജ്മ ഖാദര്‍, റഫീഖ് ഹാജി, മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, സി. രാമകൃഷ്ണന്‍ മാസ്റ്റര്‍, എസ്.പി. സലാഹുദ്ദീന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Also Read:
മാറിട ബോംബുമായി വനിതാ ചാവേറാക്രമണ ഭീഷണി: ഹീത്രു എയര്‍പോര്‍ട്ടില്‍ അതീവ ജാഗ്രത

Keywords : Mogral Puthur, District Collector, Muliyar, Kasaragod, Kerala, Mapping, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.