റോഡില്‍ തള്ളിയ ആധാര്‍ കാര്‍ഡ് അപേക്ഷയും രേഖകളും കലക്ടര്‍ ശേഖരിച്ചു
Mar 20, 2013, 21:31 IST
കാസര്‍കോട്: ആധാര്‍ കാര്‍ഡിനായി പൂരിപ്പിച്ചു നല്‍കിയ അപേക്ഷയും എന്റോള്‍മെന്റ് ഫോമും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പുകളും റോഡരികില്‍ തള്ളിയത് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ സംഭവ സ്ഥലത്തെത്തി ശേഖരിച്ചു. മേല്‍പറമ്പ് നയാബസാറിലെ തീരദേശ റോഡരികില്‍ ചൊവ്വാഴ്ച വൈകിട്ടാണ് പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ ആധാര്‍ രേഖകള്‍ നാട്ടുകാര്‍ കണ്ടത്.
ആരിക്കാടി, മേല്‍പറമ്പ്, കളനാട്, കീഴൂര്‍, കുഡ്‌ലു എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തോളം പേരുടെ ആധാര്‍ എന്റോള്‍മെന്റ് രേഖകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്പിലെ ചില സാമൂഹ്യ പ്രവര്‍ത്തകരും വ്യാപാരികളും പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോഴാണ് ആധാര്‍ കാര്‍ഡിന്റെ അപേക്ഷയും മറ്റ് രേഖകളുമാണ് പൊതിക്കകത്തെന്ന് തിരിച്ചറിഞ്ഞത്. കാസര്‍കോട് അക്ഷയ കേന്ദ്രം വഴിയാണ് ജില്ലയില്‍ ഫോട്ടോ എടുത്ത് ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ നടത്തുന്നത്.
Keywords: Application, Investigation, Melparamba, Plastic, Arikady, Kalanad, Kudlu, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Collector received abandoned Aadhar card document