city-gold-ad-for-blogger
Aster MIMS 10/10/2023

ജനകീയ പ്രക്ഷോഭം ഫലം കണ്ടു; അപകട ഭീഷണിയിലായ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം

പരപ്പ: (www.kasargodvartha.com 25.05.2019) ജനകീയ പ്രക്ഷോഭം ഫലം കണ്ടു. അപകട ഭീഷണിയിലായ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അപകട ഭീഷണി ഉയര്‍ത്തുന്ന പരപ്പ മുണ്ടത്തടത്തെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച് സമരസമിതിയും ക്വാറി ഉടമയുമായി ഈ മാസം 28ന് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷ നില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു.

ജനകീയ പ്രക്ഷോഭം ഫലം കണ്ടു; അപകട ഭീഷണിയിലായ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം

സാധുജന പരിഷത്തും സമരസമിതിയും കളക്‌ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍, ഡപ്യൂട്ടി കളക്ടര്‍ ജയലക്ഷ്മിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡപ്യൂട്ടി കളക്ടര്‍ ക്വാറി സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

മുണ്ടത്തടം കോളനിക്കുള്‍പ്പെടെ ഭീഷണിയായ ക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം രാധാവിജയന്റെ നേതൃത്വത്തിലാണ് ക്വാറി വിരുദ്ധ സമരസമിതിയും സാധുജന പരിഷത്തും സമരവുമായി രംഗത്ത് വന്നത്. തുടക്കത്തില്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരപ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇവരെല്ലാം സമരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

Keywords:  Kerala, news, kasaragod, parappa, District Collector, Strike, Collector ordered to stop operation of black stone quarry.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL