city-gold-ad-for-blogger

'കുടജാദ്രി മുതല്‍ ചെങ്കോട്ട വരെ' യാത്രാ വിവരണ ഗ്രന്ഥം കലക്ടര്‍ പ്രകാശനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 1/11/2016) നാടന്‍ കലാ ഗവേഷണ പാഠ ശാല പ്രസിദ്ധീകരിച്ച പ്രസിദ്ധ ചിത്രകാരനും അധ്യാപകനുമായ കെ പി ഉല്ലാസ് ബാബുവിന്റെ കുടജാദ്രി മുതല്‍ ചെങ്കോട്ട വരെയാത്രാവിവരണ ഗ്രന്ഥം കലക്ടര്‍ കെ ജീവന്‍ ബാബു കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡപ്യൂട്ടി ഡയരക്ടര്‍ എസ് കൃഷ്‌കുമാറിന് നല്‍കി പ്രകാശനം ചെയ്യും.

കാസര്‍കോട് ഗവ. യു പി സ്‌കൂള്‍ അനക്‌സ് ഹാളില്‍ ബുധനാഴ്ച വൈകീട്ട് 4.30 നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഫോക്‌ലോര്‍ എഴുത്തുകാരന്‍ ചന്ദ്രന്‍ മുട്ടത്ത് അധ്യക്ഷം വഹിക്കും. പ്രഭാഷകനും കലാനിരൂപകനുമായ വല്‍സന്‍ പിലിക്കോട് പുസ്തക പരിചയം നടത്തും. അഡ്വ. പി വി ജയരാജന്‍ ആശംസാ പ്രസംഗം നടത്തും. സുനില്‍കുമാര്‍ മനിയേരി സ്വാഗതവും സജീവന്‍ വെങ്ങാട്ട് നന്ദിയും പറയും.

'കുടജാദ്രി മുതല്‍ ചെങ്കോട്ട വരെ' യാത്രാ വിവരണ ഗ്രന്ഥം കലക്ടര്‍ പ്രകാശനം ചെയ്യും

Keywords: Kasaragod, Kerala, Publish, Book, District Collector, Release, Artist, Teacher, KP Ullas Bhabu, K Jeevan Babu, S ShreeKumar, Govt. UP School, Anax Hall.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia