city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഴല്‍ കിണറുകളില്‍ നിന്നും വെള്ളം എടുക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്: കളക്ടര്‍

കുഴല്‍ കിണറുകളില്‍ നിന്നും വെള്ളം എടുക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്: കളക്ടര്‍
കാസര്‍കോട്: ഭൂഗര്‍ഭ ജലസ്രോതസ്സ് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ കുഴല്‍ കിണറുകളില്‍ നിന്നും ജലമെടുക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ പറഞ്ഞു. യുവാക്കളുമായി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. യുവാക്കള്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നതിനെതിരെ മാത്രമല്ല പ്രതികരിക്കേണ്ടത്. കുഴിച്ച കിണറുകളിലെ ജലദുരുപയോഗത്തിനെതിരെയും പ്രതികരിക്കാന്‍ ആര്‍ജ്ജവം കാണിക്കണം.

പണക്കാരെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കുഴല്‍ കിണര്‍ കുഴിച്ച് യഥേഷ്ടം വെള്ളം ഉപയോഗിക്കുന്നു. ജലക്ഷാമം രൂക്ഷമായതോടെ പവപ്പെട്ടവരും കുഴല്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങിയതോടെ കുഴല്‍ കിണര്‍ കുഴിക്കരുതെന്ന് ആവശ്യപ്പെടുന്ന രീതി ശരിയല്ല. കൂടുതല്‍ മഴവെള്ളം ഭൂഗര്‍ഭത്തിലേക്ക് എത്തിക്കുന്ന നീര്‍ത്തട പദ്ധതികള്‍ നടപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ഓരോ വ്യക്തികളും പ്രതിഞ്ജാബദ്ധരാകണം.ഗ്രാമസഭകളില്‍ കൂടുതല്‍ യുവാക്കള്‍ ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി പറഞ്ഞു.

മദ്യം-മണ്ണ്-മണല്‍ മാഫിയകളെ നിയന്ത്രിക്കണം, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടിവേണം, സദാചാര പോലീസിനെ നിയന്ത്രിക്കണം, രാത്രിക്കാല വാഹന ചെക്കിംഗ് നിര്‍ബന്ധമാക്കണം, യാതൊരു നിയമ നിയന്ത്രണങ്ങള്‍ക്കു വിധേയമാകാത്ത അന്യ സംസ്ഥാന കമ്പനികള്‍ ജില്ലയില്‍ നിന്നു നിക്ഷേപം സ്വരൂപിക്കുന്നത് അന്വേഷണ വിധേയമാക്കണം, വര്‍ഗ്ഗീയതയ്ക്ക് കൂടുതല്‍ പ്രചരണം നല്‍കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കണം,ഭിക്ഷാടനം നിരോധിക്കണം, കാസര്‍കോട് പാസ്‌പോര്‍ട്ട് കേന്ദ്രം തുറക്കണം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളില്‍ യുവാക്കള്‍ക്ക് പങ്കാളിത്തം വേണം, യുവജനക്ഷേമത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം തുക നീക്കിവെക്കണം, രാത്രി 12 മണിക്ക് ശേഷമുള്ള കബഡി മത്സരങ്ങള്‍ ഒഴിവാക്കണം, യുവാക്കള്‍ക്ക് തൊഴില്‍ സംരംഭക കോഴ്‌സുകള്‍ നല്‍കണം, സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തണം തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങള്‍ യുവജന സംഘടനാ പ്രതിനിധികള്‍ മുഖാമുഖത്തില്‍ അധികൃതരുടെ മുമ്പാകെ അവതരിപ്പിച്ചു.

മുഖാമുഖം പരിപാടിയില്‍ നെഹറു യുവകേന്ദ്ര സോണല്‍ ഡയറക്ടര്‍ എസ്.സതീഷ് മോഡറേറ്ററായിരുന്നു. നെഹറു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍ എം.സി.ജയശ്രി സ്വാഗതവും ടി.എം.അന്നമ്മ നന്ദിയും പറഞ്ഞു.

Keywords:  District Collector, V.N. Jithendran, Face to face, Youths, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia