city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയര്‍ തൊഴിലാളികള്‍ക്ക് അനുഗ്രഹമായി കയര്‍ ഭൂവസ്ത്ര പദ്ധതി

കാസര്‍കോട്: (www.kasargodvartha.com 12.02.2019) ജില്ലയിലെ കയര്‍ തൊഴിലാളികള്‍ക്ക് അനുഗ്രഹമാവുകയാണ് കയര്‍ ഭൂവസ്ത്ര പദ്ധതി. 2017 -2018 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിക്ക് വേണ്ടി ജില്ലയില്‍ ചെലവഴിച്ചത് 19 ലക്ഷം രൂപ. കയര്‍ വ്യവസായത്ത പ്രോത്സാഹിപ്പിക്കാനും കയര്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനം സൃഷ്ടിക്കാനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് കയര്‍ ഭൂവസ്ത്ര പദ്ധതി. 2017 ല്‍ ആണ് ഈ പദ്ധതി നിലവില്‍ വന്നത്. കയര്‍ സൊസൈറ്റിയിലെ അംഗങ്ങളാണ് പ്രധാനമായും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

വലിയ പറമ്പ്, പടന്ന, കയ്യൂര്‍- ചീമേനി, പിലിക്കോട്, പള്ളിക്കര, അജാനൂര്‍, മടിക്കൈ, കിനാനൂര്‍- കരിന്തളം, മധൂര്‍, പനത്തടി എന്നീ പത്ത് പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ വര്‍ഷം കൂടുതല്‍ പഞ്ചായത്തുകളില്‍ ഈ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മഹാത്മഗാന്ധി ദേശീയ  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കയര്‍ഫെഡ് വഴിയാണ് ഇത് നടപ്പിലാക്കുന്നത്. വിവിധ പഞ്ചായത്തുകളില്‍ ജലാശയങ്ങളുടെ സംരക്ഷണം, ബണ്ടുകളുടെ നിര്‍മ്മാണം, വരമ്പുകളുടെ നിര്‍മ്മാണം എന്നിവക്കാണ് കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.

മണ്ണൊലിപ്പ് തടയുന്നതിനാണ് ബണ്ട് കെട്ടുന്നത്. ചരിവ് പ്രദേശത്തെ കൃഷിക്കും, തോടുകളുടെയും നീര്‍ച്ചാലുകളുടെയും കുളങ്ങളുടെയും തീര സംരക്ഷണത്തിനും  റോഡുകളുടെ നിര്‍മ്മാണത്തിനും താങ്ങ്, ചുമര് നിര്‍മ്മാണത്തിനും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നു. ഭൂവസ്ത്രം വിരിക്കാനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. ഒരു സ്‌ക്വയര്‍ മീറ്ററിന് 65 രൂപ എന്ന നിരക്കിലാണ് ഭൂവസ്ത്രം വിറ്റഴിക്കുന്നത്. ഓര്‍ഡര്‍ ലഭിക്കുന്ന സ്‌ക്വയര്‍ മീറ്ററിന് അനുസരിച്ച് ആവശ്യമായ ഭൂവസ്ത്രവും നെയ്ത് കൊടുക്കും. പരമ്പരാഗത കയര്‍ വ്യവസായ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചത്. കയര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതാവുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനും കയര്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമാണ് പദ്ധതിയിലൂട ഉദ്ദേശിക്കുന്നത്.

കയര്‍ തൊഴിലാളികള്‍ക്ക് അനുഗ്രഹമായി കയര്‍ ഭൂവസ്ത്ര പദ്ധതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Development project, Coir project helps coir employees
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia