city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയര്‍ ഭൂവസ്ത്ര പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും; ശില്‍പശാലയില്‍ രൂപരേഖ തയാറാക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.11.2019) കയര്‍ ഭൂവസ്ത്ര പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ജില്ലാതല കയര്‍ ഭൂവസ്ത്ര ശില്‍പശാലയില്‍ രൂപരേഖ തയാറാക്കി.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന തോടുകളുടെയും നീര്‍ച്ചാലുകളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മാണ പ്രവര്‍ത്തികള്‍ക്കും കയര്‍ ഭൂവസ്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കാണ് രൂപം നല്‍കിയത്.

കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവത്കരണ ശില്‍പശാലയില്‍ ജില്ലയിലെ ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത്ബാബു അധ്യക്ഷത വഹിച്ചു. കയര്‍ പ്രൊജക്ട് ഓഫീസര്‍ രവീന്ദ്രകുമാര്‍ പി വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗൗരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ ടി ജെ, ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എ പി സുബ്രഹ്മണ്യന്‍, കയര്‍ വികസന ഡയറക്ടറേറ്റിലെ സഹകരണ ഇന്‍സ്‌പെക്ടര്‍ റോജിമോന്‍ ടി എന്നിവര്‍ സംസാരിച്ചു.

എന്‍ സി ആര്‍ എം ഐ ഡയറക്ടര്‍ ഡോ. അനില്‍ കെ ആര്‍, കയര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീവര്‍ധന്‍ നമ്പൂതിരി, എം ജി എന്‍ ആര്‍ ഇ ജി എ ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ കെ പ്രദീപ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി ശിവശങ്കരന്‍ സ്വാഗതവും കയര്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജുഷ ശ്രീധര്‍ നന്ദിയും പറഞ്ഞു.

കയര്‍ ഭൂവസ്ത്ര പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും; ശില്‍പശാലയില്‍ രൂപരേഖ തയാറാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Kanhangad, president, District panchayath, Coir Development Department conducted the workshop

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia