സബ് ജയിലില്‍ കോയിന്‍ ബോക്‌സ് ടെലിഫോണ്‍ സംവിധാനം നിലവില്‍ വന്നു
Jul 6, 2012, 10:45 IST
കാസര്‍കോട്: ജില്ലയില്‍ ആദ്യമായി കാസര്‍കോട് സബ് ജയിലില്‍ കോയിന്‍ ബോക്‌സ് ടെലിഫോണ്‍ സംവിധാനം നിലവില്‍ വന്നു. സബ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് അവരുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനു അവരുടെ വീടുകളുമായി ബന്ധപ്പെടുന്നതിനാണ് കോയിന്‍ ബോക്‌സ് ടെലിഫോണ്‍ സൗകര്യം ഒരുക്കിയത്.
ഇതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത അധ്യക്ഷത വഹിച്ചു. കേരള ജയില്‍ സബ് ഓര്‍ഡിനേറ്റ് ഓഫീസേര്‍സ് അസോസിയേഷന്‍ മേഖല കമ്മിറ്റിയംഗം എം ശ്രീനിവാസന്‍ സംസാരിച്ചു. ജയില്‍ സൂപ്രണ്ട് എം വി രവീന്ദ്രന്‍ സ്വാഗതവും, പി ദിനേശന്‍ നന്ദിയും പറഞ്ഞു.
Keywords: Coin box telephone, Sub jail, Kasaragod