കോഫെപോസ വാറണ്ട് പ്രതി ജില്ലാ പോലീസ് മേധാവിക്കു മുന്നില്‍ ഹാജരാകണം
Jun 6, 2015, 16:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/06/2015) വിദേശവിനിമയ സംരക്ഷണവും കളളക്കടത്ത് തടയലും നിയമപ്രകാരം മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന കാഞ്ഞങ്ങാട് അട്ടേങ്ങാനം നൂര്‍മഹലിലെ അഹമ്മദ്കുഞ്ഞി പളളത്തിനെതിരെ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് കോഫെപോസ വാറണ്ട് പ്രസിദ്ധീകരിച്ചു.
കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ 30 ദിവസത്തിനകം പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും അഞ്ച് മണിക്കും ഇടയില്‍ ഇയാള്‍ ഹാജരാകണമെന്നാണ് ഉത്തരവ്. കോഫെപോസ നിയമത്തിലെ വകുപ്പുകള്‍പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Keywords: Kasaragod, Kerala, Accuse, Cofeposa, Case, Cofeposa accused to be surrendered before police chief.
Advertisement:

Advertisement: