city-gold-ad-for-blogger

ചിരട്ടയ്ക്ക് വില വർധിച്ചു; നാളികേര കർഷകർക്ക് നേരിയ ആശ്വാസം, ശ്മശാന നടത്തിപ്പുകാർക്ക് ആശങ്ക

Pile of coconut shells for sale
Photo: Special Arrangement

● മത്സ്യ-മാംസാദികൾ ഗ്രില്ലിൽ ചുട്ടെടുക്കുന്നതിനും ചിരട്ട ആവശ്യമാണ്.
● പറമ്പുകളിൽ വലിച്ചെറിഞ്ഞിരുന്ന ചിരട്ടകൾക്ക് വിപണിയിൽ വൻ ഡിമാൻഡ്.
● ഒരു ശവദാഹ സംസ്കാരത്തിന് 1200 മുതൽ 1500 വരെ ചിരട്ടകൾ വേണ്ടിവരും.
● വിലവർധനവിൽ ശ്മശാന നടത്തിപ്പുകാർ ആശങ്കയിലാണ്.
● കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവർ ചിരട്ട വാങ്ങാൻ കാസർകോട് ജില്ലയിൽ എത്തുന്നു.

കാസർകോട്: (KasargodVartha) തെങ്ങിന്റെ മുരടെടുക്കുന്നതിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളെ വിലക്കിയത് കർഷകർക്ക് ഏറെ ദുരിതമായതിന് പിന്നാലെ, തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ഒപ്പം ചിരട്ടയ്ക്കും വില കൂടിയത് തെങ്ങുകർഷകർക്ക് നേരിയ ആശ്വാസമായി.

പറമ്പുകളിലും മറ്റും വലിച്ചെറിഞ്ഞിരുന്ന ചിരട്ടകൾക്കാണ് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡുള്ളത്. ചിരട്ടകൾ അമൂല്യവസ്തുവായതിൽ കർഷകർ സംതൃപ്തരാണെങ്കിലും, ചിരട്ടകൾ ഉപയോഗിക്കുന്ന ശ്മശാന നടത്തിപ്പുകാർ വിലവർധനവിൽ ആശങ്കയിലാണ്. ഒരു ശവദാഹ സംസ്കാരത്തിന് 1200 മുതൽ 1500 വരെ ചിരട്ടകൾ വേണ്ടിവരുമെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു.

നിലവിൽ ഒരു കിലോ ചിരട്ടയ്ക്ക് 30നും 35 രൂപയ്ക്കും മധ്യേയാണ് വില. കരകൗശല വസ്തുക്കൾ, സൗന്ദര്യവർധക ഉത്പന്നങ്ങൾ, ചിരട്ടക്കരി, ജലശുദ്ധീകരണം തുടങ്ങിയവയ്ക്കായാണ് ചിരട്ട പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യ-മാംസാദികൾ ഗ്രില്ലിൽ ചുട്ടെടുക്കുന്നതിനും ചിരട്ട ആവശ്യമാണ്.

കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവർ ചിരട്ട വാങ്ങാൻ കാസർകോട് ജില്ലയിൽ എത്തുന്നുണ്ടെന്നാണ് വിവരം. വിവിധ ആവശ്യങ്ങൾക്കായി ചിരട്ടകൾ കയറ്റി അയക്കുന്നത് പ്രാദേശികമായി ചിരട്ടകൾക്ക് ക്ഷാമം നേരിടുന്നതിനും കാരണമാകുന്നുണ്ടെന്നും പറയുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: Coconut shell price hike brings minor relief to farmers but causes anxiety for crematorium operators.

#CoconutShellPrice #KeralaFarmers #KasargodNews #Crematoriums #AgriculturalUpdate #CommodityPrice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia