കേര ഗവേഷണത്തിന്റെ ശതാബ്ദിയാഘോഷം: ജൈവകൃഷി ശില്പശാല തുടങ്ങി
Nov 17, 2016, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 17/11/2016) ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്ററിനറി & ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല പൂക്കോട്, ആകാശവാണി കണ്ണൂര്‍ എന്നിവ സംയുക്തമായി രണ്ടു ദിവസത്തെ ജൈവകൃഷി സംസ്ഥാനശില്പശാലയ്ക്ക് പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തുടക്കമായി.
അവാര്‍ഡ് ജേതാക്കളും പ്രമുഖ ജൈവ കര്‍ഷകരുമായ ചെറുവയല്‍ രാമന്‍, വാസവന്‍, കെ ബി ആര്‍ കണ്ണന്‍, മാധവി കെ വി, ഗോപി കെ വി, സണ്ണി ജോര്‍ജ്ജ് എന്നിവര്‍ വിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍ കൃഷി മന്ത്രി കെ പി മോഹനന്‍ മുഖ്യാതിഥിയായി. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രം അസോസിയേറ്റ് ഡയരക്ടര്‍ ഡോ. ബി ജയപ്രകാശ് നായ്ക് സംസാരിച്ചു.
Keywords: kasaragod, Programme, inauguration, start, Award, Coconut research workshop started