city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാളികേരസംഭരണം വെള്ളിയാഴ്ച ആരംഭിക്കും: മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: (www.kasargodvartha.com 17/11/2016) ജില്ലയിലെ കാര്‍ഷികമേഖലയെ വിലയിരുത്താന്‍ വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ കൃഷി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കാസര്‍കോട് ഓര്‍ഗാനിക് ഫാം സ്‌കൂളില്‍ നടന്ന യോഗത്തില്‍ കൃഷിയെക്കുറിച്ചും കൃഷി വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനത്തെക്കുറിച്ചും മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് രണ്ട് വര്‍ഷം കൊണ്ട് പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്നും അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം ഹെക്ടറിലേക്ക് നെല്‍ക്കൃഷി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ നിര്‍ത്തിവെച്ച നാളികേരസംഭരണം വെളളിയാഴ്ച മുതല്‍ പുനരാരംഭിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പുരോഗതി ഉടന്‍ കൈവരിക്കണം. കാസര്‍കോട് പാക്കേജിലുള്‍പ്പെടുത്തി ജില്ലയില്‍ കൃഷി വകുപ്പില്‍ ലഭിക്കാനുളള 75 ലക്ഷം രൂപ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ഉടന്‍ ലഭ്യാക്കും. ജില്ലയിലെ 15 കൃഷി ഓഫീസര്‍മാരുടെ ഒഴിവുകളില്‍ ജനുവരിയോടെ നിയമനം നടത്തും. ബ്ലോക്ക്തല കൃഷി അസി. ഡയറക്ടര്‍മാര്‍ മണ്ണ് സാംപിളുകള്‍ എടുക്കണം. ജലസേചന വകുപ്പുമായി യോജിച്ച് ജില്ലയിലെ ഇറിഗേഷന്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കണം. ഇതില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് ഉറപ്പാക്കും. നീലേശ്വരം, കാഞ്ഞങ്ങാട് ആഗ്രോ സര്‍വ്വീസ് സെന്റര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മഞ്ചേശ്വരം സെന്ററിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.

മഞ്ചേശ്വരം ആഗ്രോ സര്‍വ്വീസ് സെന്ററില്‍ ഉടന്‍ യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ നിയമിക്കണമെന്ന് മന്ത്രി കൃഷി അസി. ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ കൃഷി അസി. ഡയറക്ടര്‍മാരും ആഗ്രോ സര്‍വ്വീസ് സെന്ററുകള്‍ സന്ദര്‍ശിച്ച് മാസം തോറും റിപ്പോര്‍ട്ട് അയക്കണം. സംസ്ഥാന സര്‍ക്കാറിന്റെ അഭിമാനമായ ഹരിതകേരള മിഷന്‍ അടുത്ത മാസം ആരംഭിക്കുമെന്നും കൃഷി ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ സേവനം ഇതിന് ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി പ്രദീപ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജോര്‍ജ് ഫിലിപ്പ്, ജില്ലാ സോയില്‍ സര്‍വ്വെ ഓഫീസര്‍ കെ പി മിനി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാളികേരസംഭരണം വെള്ളിയാഴ്ച ആരംഭിക്കും: മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

Keywords:  kasaragod, Minister, Farmers-meet, farmer, Coconut, Coconut collection to start on Friday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia