city-gold-ad-for-blogger

ജനറല്‍ ആശുപത്രി വാര്‍ഡില്‍ കൂറയുടെയും പാറ്റയുടെയും ശല്യം; ബെഡില്‍ മൂട്ട ശല്യം, പൊറുതിമുട്ടി രോഗികളും കൂട്ടിരിപ്പുകാരും

കാസര്‍കോട്: (www.kasargodvartha.com 12.04.2018) കാസര്‍കോട് ജനറല്‍ ആശുപത്രി വാര്‍ഡില്‍ കൂറയുടെയും പാറ്റയുടെയും ശല്യം രൂക്ഷമായതായി രോഗികളും കൂട്ടിരിപ്പുകാരും പരാതിപ്പെട്ടു. ഇത് കൂടാതെ ബെഡില്‍ മൂട്ടകള്‍ പെരുകിയതായും രോഗികള്‍ പറയുന്നു. ബെഡിനടിയിലും, നിലത്തും ചുവരുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കൂറയും പാറ്റയും കാരണം കിടന്നുറങ്ങാന്‍ കഴിയാത്ത വിധം രോഗികള്‍ ഭീതിയിലാണ്ടിരിക്കുകയാണ്. കൃത്യമായ പരിചരണവും നിയന്ത്രിക്കാന്‍ സംവിധാനവും ഒരുക്കാത്തതാണ് ഇതിനു കാരണമെന്ന് ചികില്‍സക്കായി പ്രവേശിക്കപ്പെട്ട രോഗികള്‍ കുറ്റപ്പെടുത്തുന്നു.

കൂറക്കും പാറ്റക്കും പുറമെ ഓട്ടെരുമ വര്‍ഗത്തില്‍പ്പെട്ട മൂട്ടശല്യവും വ്യാപകമായിരിക്കുകയാണ്. വെയിലും, വിയര്‍പ്പും, ചൂടുമാണ് ഇങ്ങനെ പ്രാണികള്‍ വളര്‍ന്നുപെരുകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നു മയങ്ങാന്‍ കിടന്നാല്‍ ചെവിക്കുള്ളിലും മൂക്കിലും ഇവ കയറിക്കൂടുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭകള്‍ വേണ്ടത്ര ശ്രദ്ധ പതിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം കാസര്‍കോട് നഗരസഭ മുഖവിലക്കെടുക്കാത്തതിന്റെയും, ആരോഗ്യ കേന്ദ്രങ്ങള്‍ ശുചിത്വത്തോടെ സൂക്ഷിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ കേന്ദ്രങ്ങളിലേക്ക് ആരോഗ്യമന്ത്രി നല്‍കിയ നിര്‍ദേശവും കാറ്റില്‍ പറത്തിയതിന്റെ ഫലമായാണ് കാസര്‍കോട് നഗരസഭയുടെ കീഴിലുള്ള ആശുപത്രികളില്‍ നരഗ തുല്യമായ അവസ്ഥ ഉണ്ടായിരിക്കുന്നതാണ് വിലയിരുത്തപ്പെടുന്നത്. 

ജനറല്‍ ആശുപത്രി വാര്‍ഡില്‍ കൂറയുടെയും പാറ്റയുടെയും ശല്യം; ബെഡില്‍ മൂട്ട ശല്യം, പൊറുതിമുട്ടി രോഗികളും കൂട്ടിരിപ്പുകാരും

രോഗികളുടെ ദയനീയ സ്ഥിതിയേക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ സൂപ്രണ്ട് ഡോ. കെ കെ രാജാറാമിനോട് അന്വേഷിച്ചപ്പോള്‍ രോഗികളുടെ എണ്ണം കണക്കില്‍ കൂടുതലുള്ളതിനാലും, പുതുതായി വരുന്ന അഡ്മിഷനുകള്‍ എടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാലും കീടനാശിനി പ്രയോഗിക്കാന്‍ സാധിക്കാത്തതുമാണ് പ്രാണികളുടെ അമിത വളര്‍ച്ചക്ക് കാരണമാകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു. വാര്‍ഡുകളില്‍ രോഗികളെ നിര്‍ത്തി ഇത് പ്രയോഗിക്കാന്‍ സാധിക്കില്ല. എങ്കില്‍ പോലും സര്‍ജിക്കല്‍ വാര്‍ഡ് ഒഴികെയുള്ള കെട്ടിടങ്ങളിലും പേവാര്‍ഡുകളിലും കീടനാശിനി പ്രയോഗിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡോ. രാജാറാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സര്‍ജികേയര്‍ വാര്‍ഡിലും വിഷുവിനോട് അനുബന്ധിച്ചുള്ള തിരക്കു കുറഞ്ഞ ദിവസങ്ങളില്‍ ഇവ പ്രയോഗിക്കും എന്നും അദ്ദേഹം അറിയിച്ചു.

ജനറല്‍ ആശുപത്രി വാര്‍ഡില്‍ കൂറയുടെയും പാറ്റയുടെയും ശല്യം; ബെഡില്‍ മൂട്ട ശല്യം, പൊറുതിമുട്ടി രോഗികളും കൂട്ടിരിപ്പുകാരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, General-hospital, Patient's, Complaint, Cockroach, Cockroach in General hospital.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia