city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോ­ഴി അ­ങ്കം: 22 വാ­ഹ­ന­ങ്ങ­ളു­മാ­യി 16 പേര്‍ അ­റ­സ്റ്റില്‍

കോ­ഴി അ­ങ്കം: 22 വാ­ഹ­ന­ങ്ങ­ളു­മാ­യി 16 പേര്‍ അ­റ­സ്റ്റില്‍
മ­ഞ്ചേ­ശ്വരം: കേ­ര­ള- കര്‍­ണാ­ട­ക അ­തിര്‍­ത്തി പ്ര­ദേ­ശ­മാ­യ ആര്‍­ള­പ­ദവ് കെ­ദ­മ്പാ­ടി­യി­ലെ കോ­ഴി­അങ്ക കേ­ന്ദ്ര­ത്തില്‍ പോ­ലീ­സ് ന­ടത്തി­യ റെ­യ്­ഡില്‍ 16 പേ­ര്‍ അ­റ­സ്റ്റി­ലാ­യി.

മൂ­ന്ന് മാ­രുതി ഓ­മ്‌­നി വാ­നു­കള്‍, 15 ബൈ­ക്കു­കള്‍, നാല്‌ ഓ­ട്ടോ­കള്‍ എ­ന്നി­വയും പ­ണവും പ­ത്ത് അ­ങ്ക­കോ­ഴി­ക­ളേയും പി­ടി­കൂ­ടി.
ചൊ­വ്വാഴ്ച വൈ­കു­ന്നേ­രം ര­ഹ­സ്യ­വിവ­രം ല­ഭി­ച്ച­തി­നെ തു­ടര്‍­ന്ന് കര്‍­ണാ­ട­ക സം­പ്യ എസ്. ഐ. ന­ന്ദ­കു­മാര്‍ മ­ഞ്ചേ­ശ്വ­ര­ത്തി­ന്റെ നേ­തൃ­ത്വ­ത്തില്‍ റെ­യ്­ഡ് ന­ട­ത്തി­യാ­ണ് സംഘ­ത്തെ പി­ടി­കൂ­ടി­യത്. ചെങ്ക­ള, ചൂ­രി­പ്പ­ള്ള­യി­ലെ ജ­യ­രാ­ജ് (32), ബെ­ള്ളൂര്‍ പ­മ്പെ­ചാ­ലി­ലെ ഹ­രി­പ്ര­സാ­ദ് (22), ബെ­ള്ളൂര്‍ ക­ട­ങ്ക­യി­ലെ രാ­ജേ­ഷ് (22), മു­ള്ളേരി­യ നെ­ട്ട­ണി­ഗെ­യി­ലെ ലം­ബോ­ധ­ര­ഷെ­ട്ടി (48), കാ­റ­ഡു­ക്ക കാ­ന­ത്തും­കല്ലി­ലെ അ­ശോ­കന്‍ (28), മി­ഞ്ചി­പ്പ­ദ­വി­ലെ സു­ധാ­മ (38) എ­ന്നി­വ­രാ­ണ് അ­റ­സ്റ്റി­ലാ­യ­ത്. ആ­ഴ്­ച­യില്‍ മൂ­ന്നു ദി­വ­സ­ങ്ങ­ളില്‍ കെ­ദം­പാ­ടി­യില്‍ കോ­ഴിഅ­ങ്കം ന­ട­ക്കാ­റു­ണ്ടെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.

കാ­സര്‍­കോ­ട് താ­ലൂ­ക്കി­ലെയും പു­ത്തൂര്‍ താ­ലൂ­ക്കി­ലെയും വിവി­ധ ഭാ­ഗ­ങ്ങ­ളില്‍­നി­ന്നു­ള്ള­വ­രാ­ണ് ഇ­വിടെ സ്ഥി­ര­മാ­യി കോ­ഴിയ­ങ്കം ന­ട­ത്തു­ന്ന­തെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.

Keywords:  Perla, Arrest, Kasaragod, Cock fight,  Manjeshwaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia